മനുഷ്യന് കിട്ടിയ ഏറ്റവും വലിയ കഴിവാണ് നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ്. ആ കഴിവിനെ ജീവിതത്തിൽ പുണ്യ പ്രവർത്തിയിലൂടെ ജീവിച്ചു തീർക്കാനുള്ളതാണ്….

മനുഷ്യത്വം ആണ് മനുഷ്യന്റെ ഏറ്റവും നല്ല ഗുണമേന്മ… ആദ്യം തന്നെ പറയട്ടെ ദൈവം ഒരു മതത്തിൽ ഒതുങ്ങുന്ന ആളല്ല… ദൈവത്തിനു ജാതിയോ മതമോ ഇല്ല.. അതൊരു പ്രപഞ്ച സത്യമാണ്.പിന്നെ ജാതിയും മതവും മനുഷ്യർ മനുഷ്യന്റെ നന്മയ്ക്കും നിലനിൽപ്പിനും വേണ്ടി സൃഷ്ടിച്ചതാണ്… പക്ഷെ ഇപ്പോൾ ഈ ജാതിയും മതവും തന്നെ മനുഷ്യന്റെ തിന്മക്കും നിലനിൽപ്പിനു തന്നെ ഭീഷണിയും ആയി മാറിക്കൊണ്ടിരിക്കുകയാണ്… ഈ സത്യം മനസ്സിലാക്കി ജാതിയും മതവും ഒക്കെ നമ്മുടെ നന്മയുടെ ഭാഗമാക്കി എല്ലാ മതസ്ഥരും ഒരുമിച്ച് സഹോദരങ്ങളായി സമാധാനമായി സന്തോഷമായി ജീവിക്കുമ്പോളാണ് നമ്മളൊക്കെ മനുഷ്യരായി മാറുന്നത്.സമൂഹത്തിൽ ദുരിത ജീവിതങ്ങളിലൂടെ കടന്നു പോകുന്ന ഒരുപാട് മനുഷ്യർ നമ്മുടെ ചുറ്റിലും ജീവിതം എന്നത് ഭാരമായി കൊണ്ട് നടക്കുന്നവർ ഉണ്ട്.. അവരെ കണ്ടെത്തി അവരെയും നമ്മളെപ്പോലെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരേണ്ടതുണ്ട്. അത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.എത്രമഹാമാരികൾ വന്നുപോയാലും നമ്മൾ മനുഷ്യർ മാറുന്നില്ല… സ്വാർത്ഥതയും വർഗീയതയും കൊണ്ട് മനസ്സ് ശരീരവും മലിനമാക്കപ്പെട്ടു. ഇനിയെങ്കിലും നമ്മൾ നന്മയെ തിരിച്ചറിഞ്ഞു തിന്മയെ വെടിഞ്ഞു സ്നേഹത്തോടെ സഹകരിച്ചു മുന്നോട്ട് പോകാം…..ഏവരുടെയും സമാധാനം നിറഞ്ഞ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു 🥰🙏🏻