ജനുവരി 17-നും 23-നും ഇടയില്‍, ശ്യാം സിംഹ റോയ് 3,590,000 കാഴ്ച സമയം നേടി.തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രം ഒടിടിയിലും പ്രേക്ഷകരെ കീഴടക്കി മുന്നേറുകയാണ്.നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്‌തതു മുതല്‍, ചിത്രം നെറ്റ്ഫ്ലിക്സ് ഇന്ത്യ ട്രെന്‍ഡ്‌സ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. മാത്രമല്ല ഇത് ഒരു ആഗോള റെക്കോര്‍ഡും സൃഷ്ടിച്ചു. അതേസമയം,മറ്റൊരു ഇന്ത്യന്‍ സിനിമയും ആഴ്ചയിലെ ആദ്യ പത്തില്‍ പോലും ഇല്ല.നെറ്റ്ഫ്ലിക്സില്‍ മൂന്നാം സ്ഥാനവും ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മൂന്നാമത്തെ ചിത്രവുമാണ്.ചിത്രത്തെക്കുറിച്ചും നാനിയുടെയും സായ് പല്ലവിയുടെയും പ്രകടനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും നിറഞ്ഞുകൊണ്ടിരിക്കുകയാണ്.