സിത്തുമണി എന്ന വിളിയിൽ തന്നെ ഉണ്ട് ഈ ഗായികയെ എത്രത്തോളം മലയാളികൾ നെഞ്ചിലേറ്റുന്നു എന്ന്. ആ മനോഹരമായ പുഞ്ചിരി പോലെ തന്നെ മനോഹരമാണ് സിതാര ചേച്ചിയുടെ മനസ്സും അതുപോലെ മനോഹരമാണ് ആ സംഗീത ധ്വനിയും.. എന്നെ പോലെ സംഗീത സംവിധാന രംഗത്തെ തുടക്കകാരനെ വളരെ ബഹുമാനത്തോടെയാണ് ഒരു ഗായിക എന്ന നിലയിൽ ശ്രീകരിച്ചത്..
അതിലൂടെ മനസ്സിലായത് ഒരു ഗായിക സംഗീത സംവിധായകരോട് വലിപ്പചെറുപ്പം നോക്കാതെയാണ് പെരുമാറേണ്ടത് എന്ന് എന്നെ മനസ്സിലാക്കി തന്നു.. പിന്നെ ഞാൻ വളരെ അടുത്ത് പെരുമാറുകയും ചേച്ചി എന്ന് വിളിക്കുകയും തുടർന്ന് നല്ലൊരു സൗഹൃദത്തിലൂടെ അനിത രാമചന്ദ്രൻ രചിച്ച വരികൾക്ക് ഞാൻ സംഗീതം നിർവഹിച്ച ഗാനം വളരെ മനോഹരമായി ആലപിച്ചു ഈ ഗാനത്തെ അതിന്റെ പൂർണതയിൽ എത്തിച്ചു തന്നു… എനിക്ക് എന്റെ സംഗീത ജീവിതത്തിൽ കിട്ടിയ ഒരു ഭാഗ്യമായി ഈ അവസരത്തെ കാണുന്നു.. കൂടാതെ എന്റെ സംഗീത ജീവിതത്തിൽ കിട്ടിയ ഒരു നിധിയും കൂടിയാണ് നമ്മുടെയെല്ലാം സിത്തുമണി,(സിതാര കൃഷ്ണകുമാർ). അനിത രാമചന്ദ്രൻ തന്റെ ചെറുമകനായി രചിച്ച താരാട്ട് പാട്ടാണ് പൊന്നുണ്ണി കണ്ണൻ എന്ന് തുടങ്ങുന്ന ഗാനം..നിർമാണം ഗണേഷ് ആർ ചന്ദ്രൻ ആണ്.. ഉടനെ തന്നെ ഈ ഗാനം പ്രമുഖ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഷംനാദ് ജമാൽ (സംഗീത സംവിധായകൻ )