അന്‍വറിന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിരുന്നു ഇത്.എന്നാല്‍ ഇപ്പോള്‍ ജീവിക്കാന്‍വേണ്ടി ആ ടീഷര്‍ട്ട് ലേലത്തിനു വയ്ക്കാന്‍ ഒരുങ്ങുകയാണ് ഈ ഫോര്‍ട്ടുകോച്ചി സ്വദേശി. 52 കാരനായ മുഹമ്മദ് അന്‍വറാണ് പ്രവാസ ജീവിതം അവസാനിച്ചതോടെ ദുരിതത്തിലായത്.
മറഡോണയുടെ മുടിവെട്ടുകാരനായി മൂന്നു വര്‍ഷം
മൂന്നു വര്‍ഷത്തോളം മറഡോണയുടെ മുടിവെട്ടുകാരനായിരുന്ന അന്‍വര്‍. ദുബായ് അല്‍വാസല്‍ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായിരുന്നപ്പോഴാണ് മറഡോണയുടെ സ്വകാര്യ മുടിവെട്ടുകാരനാവാന്‍ അന്‍വറിന് അവസരം ലഭിച്ചത്. ഒരിക്കല്‍ തന്റെ മകന്റെ പിറന്നാളാണെന്ന് പറഞ്ഞതോടെ ഒരു ടീഷര്‍ട്ട് വാങ്ങി വരാന്‍ മറഡോണ ആവശ്യപ്പെടുകയായിരുന്നു. ടീഷര്‍ട്ട് കൊണ്ടുചെന്നപ്പോള്‍ ഒപ്പിട്ടു സമ്മാനിച്ചു.
കുടുസു മുറിയില്‍ വാടകയ്ക്ക് താമസം
20 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അന്‍വര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. കുടുംബവുമായി അകന്നു കഴിയുന്ന അദ്ദേഹം തമ്മനത്ത് ഒരു മുറിയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എന്നാല്‍ പണി ഇല്ലാതെ വാടക കൊടുക്കാന്‍ പോലും പണമില്ലാതെ വന്നതോടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി ലേലം ചെയ്യാന്‍ തീരുമാനിക്കുന്നത്. സുഹൃത്തുക്കളാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. നല്ല തുക ലഭിച്ചാല്‍ അത് ഉപയോഗിച്ച് പാര്‍വര്‍ തുടങ്ങാനാണ് അന്‍വര്‍ തീരുമാനിച്ചിരിക്കുന്നത്.