രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0

627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവില്‍ 21,05,611 രോഗികളാണ് ചികിത്സയിലുള്ളത്. അതേസമയം ടിപിആര്‍ കുറഞ്ഞിട്ടുണ്ട്. ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക് 15.88 ശതമാനമാണ്. കഴിഞ്ഞദിവസം ഇത് 16.1 ആയിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി

മൂന്നാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്.407 ജില്ലകളില്‍ ടിപിആര്‍ 10 ന് മുകളിലാണ് എന്നത് അതീവ ഗൗരവകരമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ പ്രാദേശിക നിയന്ത്രണം ശക്തമാക്കി, വ്യാപനം തടയാന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെക്കന്‍ സംസ്ഥാനങ്ങളുമായി കേന്ദ്രമന്ത്രിയുടെ യോഗം

തെക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കോവിഡ് സ്ഥിതി വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ചര്‍ച്ച നടത്തും. സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ നിരക്ക്, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവയും കേന്ദ്രമന്ത്രി വിലയിരുത്തും.ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തെലങ്കാന, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലെ സ്ഥിതിഗതികളാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേന്ദ്രമന്ത്രി വിലയിരുത്തുക.

You might also like

Leave A Reply

Your email address will not be published.