ഓറഞ്ച് കഴിച്ചിട്ട് തൊലി കളയണ്ട,​ ഉള്ളിലുള്ളത് അമ്ബരപ്പിക്കും ആരോഗ്യഗുണങ്ങള്‍

0

അമിതവണ്ണം, കൊളസ്‌ട്രോള്‍, ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായും രോഗപ്രതിരോധശേഷി കൈവരിക്കാനും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച്‌ ഉപയോഗിക്കാം. വിറ്റാമിന്‍ സിയുടെ വലിയ ശേഖരം ഓറഞ്ച് തൊലിയിലുണ്ട്.കൂടാതെ അയണ്‍, സിങ്ക്, മെഗ്നീഷ്യം, കോപ്പര്‍ , നാരുകള്‍, പ്രോട്ടീന്‍, സിട്രസ് ഓയില്‍ എന്നിവയും ഓറഞ്ച് തൊലിയിലുണ്ട്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹെസ്‌പെരിഡിന്‍ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം, ദഹനപ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. അസിഡിറ്റി ഉള്ളവര്‍ക്കും ഇത് ഗുണം നല്‍കും. ശ്വാസംമുട്ടല്‍ ഉള്‍പ്പടെ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ്. മാത്രമല്ല ഇതിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ട്.

You might also like
Leave A Reply

Your email address will not be published.