സൈനിക വാഹനം പൊട്ടിത്തെറിച്ചു.എന്നാല്‍ സ്‌ഫോടനത്തില്‍ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.സ്‌ഫോടനം നടന്നത് ഡോനെട്‌സ്‌ക് നഗരത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ആസ്ഥാനത്തിനു സമീപമാണ്. വലിയ സ്‌ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം ഡോനെട്‌സ്‌കില്‍ നിന്ന് താമസക്കാരെ റോസ്‌തോവ് മേഖലയിലേക്ക് ഒഴിപ്പിക്കണമെന്ന് ഡിഎന്‍ആര്‍ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനു മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് സ്‌ഫോടനം നടന്നത്.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.