തിരുവനന്തപുരം : രാജ്യത്ത് ഇന്ന് നിലനിന്നുവരുന്ന അശാന്തിക്കും അക്രമങ്ങൾക്കെതിരെ സമാധാനത്തിനും ശാന്തിക്കും മത സൗഹാർദ്ധത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് നിയുക്ത അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ നെറ്റോ അഭിപ്രായപ്പെട്ടു.

കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമന ബയാറിന്റെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പിന് ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ മറുപടി പറയുകയായിരുന്നു
അദ്ദേഹം ഇമാമു മാരായ എ.എം ബദറുദ്ദീൻ മൗലവി, അഹ്മദ് ബാഖവി കെ.ഛ് എം.അശ്റഫ്, വേട്ടമുക്ക് വിജയകുമാർ, പി സയ്യിദലി ബീമാപള്ളി സക്കീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.