റഷ്യന്‍ സൈനികമുന്നേറ്റത്തില് പതറി ഉക്രയ്ന്‍ തലസ്ഥാനം കീവ്

0

വെള്ളിയാഴ്ച വൈകിട്ടായതോടെ റഷ്യന്‍ പട്ടാളം കീവ് വളഞ്ഞു.നഗരം ശക്തമായി പ്രതിരോധിക്കുകയാണെന്ന് മേയര്‍ അവകാശപ്പെട്ടെങ്കിലും തന്ത്രപ്രധാന വിമാനത്താവളം ഹൊസ്തോമെല്‍ റഷ്യ കീഴടക്കി. പട്ടാളം പാര്‍ലമെന്റിന്റെ അടുത്ത് എത്തിയതോടെ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി സുരക്ഷിത ബങ്കറിലേക്ക് മാറിയതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഉക്രയ്ന്‍ ഭരണത്തെ അട്ടിമറിക്കാന്‍ പുടിന്‍ സൈന്യത്തോട് നിര്ദേശം നല്‍കിയെന്നും റിപ്പോര്ട്ടുണ്ട്.

ഇതിനിടെ താന്‍ കീവില്‍ തന്നെയുണ്ടെന്ന് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു.പ്രസിഡന്റ് സെലന്‍സ്കി ബങ്കറില്‍ എന്ന് റിപ്പോര്‍ട്ട്
കീവിലെ തന്ത്രപ്രധാന വിമാനത്താവളം കീഴടക്കി
ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുടിന്‍
ചൈന പ്രസിഡന്റ് ഷി ജിന്‍പിങ് പുടിനെ ഫോണില്‍ വിളിച്ചു
യൂറോപ്പിന് മാത്രമായി സുസ്ഥിര സുരക്ഷാ സംവിധാനം വേണമെന്ന് പുടിനോട് ഷി
തുര്‍ക്കി കടലിടുക്ക് അടയ്ക്കണമെന്ന് ഉക്രയ്ന്‍
സൈനികസാന്നിധ്യം വിപുലീകരിച്ച്‌ നാറ്റോ
പുടിനും വിദേശമന്ത്രി സെര്‍ജി ലാവ്റോവിനും യൂറോപ്യന്‍ യൂണിയന്റെ വ്യക്തിഗത ഉപരോധം
റഷ്യയുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കുമെന്ന് ജോ ബൈഡന്‍
സ്നേക്ക് ഐലന്‍ഡ് കീഴടക്കി
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബങ്കറുകളില്‍
അതിര്‍ത്തി തുറന്ന് അയല്‍രാജ്യങ്ങള്‍
റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം തീരുമാനിച്ച്‌ യൂറോപ്യന്‍ യൂണിയന്‍
രക്ഷാസമിതിയില്‍ ഇന്ത്യ പിന്തുണയ്ക്കുമെന്ന് റഷ്യ
ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കാന്‍ അമേരിക്ക
യുകെ വിമാനങ്ങള്‍ നിരോധിച്ച്‌ റഷ്യ
റഷ്യന്‍ എംബസിയില്‍ നേരിട്ടെത്തി ആശങ്ക അറിയിച്ച്‌ മാര്‍പാപ്പ 

You might also like
Leave A Reply

Your email address will not be published.