ലുലു ഹൈപ്പർമാർക്കറ്റിൽ കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങളുടെ പ്രദർശന വാരാഘോഷം

0

മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം അബുദാബിയിൽ നിർവഹിച്ചു. കേരളത്തിന്റെ നാടൻ വിഭവങ്ങൾ ചടങ്ങിന്റെ ഭാഗമായി മാറി.

ഇതോടെ, കേരളത്തിന്റെ തനി പലഹാര പെരുമയെ ഉയർത്തി കാണിക്കുന്ന വേദി കൂടിയായി മാറുകയാണ് ഫെസ്റ്റിവൽ. അബുദാബി മുഷ്റിഫ് മാളിലാണ് ചടങ്ങുകൾ നടന്നത്.ഉദ്ഘാടനത്തിന് പിന്നാലെ, പ്രദർശന സ്റ്റാളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സ്റ്റാളുകളുടെ പലതരം കാഴ്ചകൾ വിലയിരുത്തി.വളരെ മനോഹരമായ രീതിയിലാണ് ലുലു ഹൈപ്പർമാർക്കറ്റിൽ പ്രദർശന സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.

നാട്ടിൻപുറത്തെ കാഴ്ചകളും ഭക്ഷ്യ വിഭവങ്ങളും ഒരുക്കിയുളള ക്രമീകരണങ്ങൾ. അതേസമയം, ഫെസ്റ്റിവലിന്റെ ഭാഗമായി ലുലുവിൽ എത്തിയത് കേരളത്തിൽ നിന്നുള്ള അരി, ഭക്ഷ്യഎണ്ണകൾ, ചക്ക ഉൽപ്പന്നങ്ങൾ, കറി പൗഡറുകൾ എന്നിവയാണ്. ഇവ പ്രവാസികൾക്ക് വൈവിധ്യമാർന്ന ഉല്പന്നങ്ങളുടെ പട്ടികയായിരുന്നു.

കേരളത്തിന്റെ അതേ പെരുമ എടുത്തു കാണിക്കുന്ന സ്റ്റാളുകൾ ആണിത്. ഉദ്ഘാടനം നിർവഹിച്ച സ്റ്റാളുകൾ വളരെ സന്തോഷത്തോടെയും കൗതുകത്തോടെയും മുഖ്യമന്ത്രി നോക്കി കണ്ടു. ഭക്ഷണം കഴിക്കുന്നതിലും മറ്റൊരു വേറിട്ട തനിമ. നാട്ടിൻപുറങ്ങളിലെ ചായക്കടകളിലും തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്ന അനുഭൂതി..

കേരളത്തിൽ കാണുന്നതുപോലെ ഓലമേഞ്ഞ പലചരക്ക് കടകളും കേരളത്തിന്റെ രുചിയുളള സ്റ്റാളുകളിൽ ഇടം പിടിച്ചു. രുചിയുള്ള ആഹാരത്തിന്റെ സംഗമമായി അബുദാബിയിൽ ഒരുക്കിയ സ്റ്റാളുകൾ .പച്ചക്കറി കടയായിരുന്നു ലുലു ഹൈപ്പർ മാർക്കറ്റിലെ മറ്റൊരു വേറിട്ട ആകർഷണം എന്ന് പറയാം. കേരളത്തിലെ പച്ചക്കറി കടകൾക്ക് കാണില്ല ഇത്രയധികം ഭംഗി. അത്തരത്തിൽ ക്രമീകരിച്ചിട്ടുണ്ട് സ്റ്റാളുകളിലെ പച്ചക്കറി കട.അതേസമയം, മുഖ്യമന്ത്രി എത്തിയത് വലിയ സ്വീകരണത്തോടെ ആയിരുന്നു താലപ്പൊലിയും മോഹിനിയാട്ടവും ചെണ്ടമേളവും ചടങ്ങിന്റെ ഭാഗമായി. ആനയുടെ ഏറ്റവും വലിയ രൂപം സ്റ്റോറിൽ ഒരുക്കിയിട്ടുണ്ടായിരുന്നു ഈ മാതൃക ഏറെ വിസ്മയത്തോടെ മുഖ്യമന്ത്രി നോക്കി കണ്ടു. സ്റ്റാളുകൾ വീക്ഷിച്ച ശേഷം മുഖ്യമന്ത്രി എല്ലാവർക്കും അഭിനന്ദനം അറിയിച്ചു. ശേഷം മടങ്ങി.ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, വ്യവസായ മന്ത്രി പി രാജീവ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്കം, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഇൻകെൽ എം.ഡി. ഡോ: ഇളങ്കോവൻ, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ എന്നിവർ സംബന്ധിച്ചു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ, യുഎഇ സഹിഷ്ണുത മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിരുന്നു. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായാണ് കൂടിക്കാഴ്ച നടത്തിയത്. അബുദാബിയിലാണ് കൂടിക്കാഴ്ച്ചയ്ക്ക് വേദിയായത്.കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകിയായിരുന്നു കൂടുക്കാഴ്ച. കേരളത്തിന്റെ നിക്ഷേപ സാധ്യതകളും വ്യവസായ അന്തരീക്ഷവും മുഖ്യമന്ത്രി കൃത്യമായി തന്നെ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിരുന്നു.അതേസമയം, കേരളത്തിലേക്ക് യുഎഇയിൽ നിന്നുളള സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ സ്വാഗതം ചെയ്യാനും അദ്ദേഹം മടി കാട്ടിയില്ല. എന്നാൽ, ദുബായ് എക്സ്പോ വേദിയിൽ കേരളത്തിന്റെ സ്റ്റാൾ ഉദ്ഘാടന കർമ്മത്തിൽ ഒത്തു ചേരുന്നതിനും അതിഥിയായി ഷെയ്ഖ് നഹ്യാൻ ക്ഷണിച്ചിരുന്നു.

You might also like
Leave A Reply

Your email address will not be published.