2 കോടി ആയിരുന്നു ബ്രാവോയുടെ അടിസ്ഥാന വില.താരത്തിനായി സണ്‍ റൈസേഴ്സും സി എസ് കെയും ആണ് പൊരുതിയത്. അവസാനം 4.4 കോടിക്ക് ബ്രാവോയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. അവസാന മൂന്ന് സീസണിലും ചെന്നൈക്ക് ഒപ്പം ബ്രാവോ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിലെ ചെന്നൈയുടെ കിരീട നേട്ടത്തില്‍ താരം പ്രധാന പങ്കുവഹിക്കുകയും ചെയ്തു. മുമ്ബ് മുംബൈ ക്ക് വേണ്ടിയും ബ്രാവോ ഐ പി എല്ലില്‍ കളിച്ചിട്ടുണ്ട്.