കമ്ബനിയുടെ നാലാം പാദ റിപ്പോര്‍ട്ടില്‍ ഫേസ്ബുക്കിലെ പ്രതിസന്ധി വെളിച്ചത്തായതോടെ മെറ്റയുടെ ഓഹരി 26 ശതമാനത്തോളമാണ് ഇടിഞ്ഞത്. അതിലൂടെ 200 ബില്യണ്‍ ഡോളറും (1.79 ലക്ഷം കോടി രൂപയോളം) തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായി.ഫേസ്ബുക്കിന്റെ ആസ്തിയില്‍ വലിയ ഇടിവ് നേരിട്ടതോടെ സക്കര്‍ബര്‍ഗിന് കോടീശ്വരപ്പട്ടികയിലെ മുന്‍നിര സ്ഥാനവും നഷ്ടമായി. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 114 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് 29 ബില്യണ്‍ കുറഞ്ഞ് 85 ബില്യണ്‍ ഡോറായി. അതോടെ ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം 2015 ജൂലൈയ്ക്ക് ശേഷം ആദ്യമായി അതിസമ്ബന്നരിലെ ആദ്യ 10 പേരുടെ പട്ടികയില്‍ നിന്ന് സക്കര്‍ബര്‍ഗ് പുറത്താകും.തിരിച്ചടിക്ക് പിന്നാലെ, സക്കര്‍ബര്‍ഗ് ഇന്ത്യന്‍ ബില്യണയേഴ്സായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലായി. ഫേസ്ബുക്ക് ‘മെറ്റ’ എന്ന പുതിയ ബ്രാന്‍ഡിലേക്ക് മാറിയതാണ് ഇത്തരം തിരിച്ചടികള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം, വലിയ നേട്ടത്തോടെ കുതിക്കുന്ന ആമസോണിന്റെ കരുത്തില്‍ തലവന്‍ ജെഫ് ബെസോസ് തന്റെ ആസ്തിയില്‍ 20 ബില്യണ്‍ ഡോളര്‍ കൂടി ചേര്‍ക്കും. നിലവില്‍ ലോകത്തെ മൂന്നാമത്തെ വലിയ ധനികനാണ് അദ്ദേഹം.