സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

0

ശ്രീലങ്കയ്‌ക്കെതിരേ ഈ മാസം 24-ന് ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് സഞ്ജുവിനെ തെരഞ്ഞെടുത്തത്.മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനും വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സഞ്ജുവിനെ തിരിച്ചുവിളിച്ചത്. സഞ്ജുവും ഇഷാന്‍ കിഷനുമാണ് ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. റിഷഭിന്റെ അഭാവത്തില്‍ ഇതോടെ ടി20 പരമ്ബരയില്‍ സഞ്ജു ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്ന് ഏറെക്കുറേ ഉറപ്പായി. പരുക്കില്‍ നിന്നു മുക്തനായി രവീന്ദ്ര ജഡേജ തിരിച്ചെത്തിയതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.റിഷഭിന്റെയും കെ.എല്‍. രാഹുലിന്റെയും അഭാവത്തില്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ ഉപനായകനായി ജസ്പ്രീത് ബുംറയെയും നിയമിച്ചു. വിന്‍ഡീസിനെതിരായ പരമ്ബരയില്‍ ബുംറ വിശ്രമത്തിലായിരുന്നു.ടി20 പരമ്ബരയ്ക്കുള്ള ടീമിനു പുറമേ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലിക്കു പകരം രോഹിത് ശര്‍മയെ ടെസ്റ്റ് ടീമിന്റെയും നായകനായി പ്രഖ്യാപിച്ചു. ഇതോടെ മൂന്നു ഫോര്‍മാറ്റിലും രോഹിത് ഇന്ത്യയുടെ സ്ഥിരം നായകനായി മാറി.ടി 20 പരമ്ബരയില്‍ നിന്നു വിട്ടുനില്‍ക്കുന്ന കോഹ്ലിയെ ഉള്‍പ്പെടുത്തിയാണ് ടെസ്റ്റ് ടീം തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം ടെസ്റ്റ് സ്പഷലിസ്റ്റുകളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഒഴിവാക്കി. ടെസ്റ്റില്‍ റിഷഭ് പന്തിനൊപ്പം യുവതാരം കെ.എസ്. ഭരതിനെയും വിക്കറ്റ് കീപ്പറായി പരിഗണിച്ചിട്ടുണ്ട്. പ്രിയങ്ക് പഞ്ചാലും സൗരഭ് കുമാറുമാണ് ടീമിലെ സര്‍പ്രൈസ് താരങ്ങള്‍.

ടി20 ടീം:- രോഹിത് ശര്‍മ, റുതുരാജ് ഗെയ്ക്ക്‌വാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചഹാല്‍, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

ടെസ്റ്റ് ടീം:- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പഞ്ചാല്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ.എസ്. ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍.

You might also like
Leave A Reply

Your email address will not be published.