സുക്കര്‍ബര്‍ഗിന്റെ സ്വത്ത് ഒറ്റദിവസം കൊണ്ട് 30 മില്യണ്‍ ഇടിഞ്ഞപ്പോള്‍ ഫോബ്സിന്റെ അതിസമ്ബന്നരുടെ പട്ടികയില്‍ അംബാനിക്ക് താഴെയായി

0

ഫേസ്‌ബുക്ക് സി ഇമാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ 30 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായതും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 20 ബില്യണ്‍ ഡോളര്‍ തന്റെ ആസ്തിയോട് കൂട്ടിച്ചേര്‍ത്തതും. വളരെ മോശമായ ഒരു വരുമാന റിപ്പോര്‍ട്ടായിരുന്നു കഴിഞ്ഞയാഴ്‌ച്ച ഫേസ്‌ബുക്കിന്റേതായി പുറത്തുവന്നതോടെ അതോടെ ഓഹരി മൂല്യം 21 ശതമാനം കുറഞ്ഞ് 237.09 ഡോളറിലെത്തുകയായിരുന്നു ഇന്നലെ.ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു ഫേസ്‌ബുക്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ ദിവസം. ഓഹരിമൂല്യത്തില്‍ 26 ശതമാനത്തിന്റെ കുറവായിരുന്നു അന്ന് കമ്ബനിക്ക് നേരിടേണ്ടി വന്നത്. ദിവസേന ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞത്. ഒരൊറ്റ ദിവസം കൊണ്ട് ഇതിലൂടെ കമ്ബനിക്ക് നഷ്ടമായത് 237 ബില്യണ്‍ ഡോളറായിരുന്നു. കമ്ബനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ഒരൊറ്റ ദിവസത്തെ നഷ്ടമയിരുന്നു ഇത്.ഇതോടെ ഫേസ്‌ബുക്ക് സി ഇ ഒ യുടെ വ്യക്തിഗത ആസ്തിയില്‍ ഉണ്ടായത് 30 ബില്യണ്‍ ഡോളറിന്റെ കൂറവായിരുന്നു. ഇതോടെ ഫോബ്സിന്റെ ലോകത്തെ ഏറ്റവും വലിയ 10 അതിസമ്ബന്നരുടെ പട്ടികയില്‍ നിന്നും അദ്ദേഹം പുറത്തായി. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ അതിസമ്ബന്നരുടെ പട്ടികയില്‍ 12-ാം സ്ഥാനമണ് സക്കര്‍ബര്‍ഗിനുള്ളത്. ഫേസ് ബുക്കിന്റെ മോശം വരുമാനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്ന ബുധനാഴ്‌ച്ചക്ക് മുന്‍പ് അദ്ദേഹം ഈ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു. ഫേസ്‌ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍ ഏകദേശം 12.8 ശതമാനം ഓഹരികളാണ് സക്കര്‍ബര്‍ഗിനുള്ളത്.എന്നാല്‍, മറുഭാഗത്ത് ഇതേ ദിവസം ആമസോണ്‍ നടത്തിയത് ഒരു വമ്ബന്‍ കുതിച്ചുകയറ്റമായിരുന്നു. ഇന്നലെ ആമസോണിന്റെ ഓഹരിമൂല്യം ഉയര്‍ന്നത് 13 ശതമാനമാണ്. ഇതോടെ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 12 ശതമനം ഉയര്‍ന്ന് 184 ബില്യണ്‍ ഡോളറായി. ആമസോണ്‍ സ്ഥാപകനും ചെയര്‍മാനുമായ ബെസോസിന് ഏകദേശം 9.9 ശതമാനം ഓഹരികളാണ് ഉള്ളത്. ഫോബ്സിന്റെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഇദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ അതിസമ്ബന്നനാണ്.വൈദ്യൂത വാഹന നിര്‍മ്മാതാക്കളായ റിവിയനില്‍ ആമസോണ്‍ നടത്തിയ നിക്ഷേപം കമ്ബനിയുടെ ലാഭം ഉയര്‍ത്താന്‍ സഹായകരമായതായി വിലയിരുത്തപ്പെടുന്നു. മാത്രമല്ല , പ്രൈം സബ്സ്‌ക്രിപ്ഷന് അമേരിക്കയിലെ നിരക്ക് ഉയര്‍ത്താന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചതും കമ്ബനിയുടെ ഓഹരിമൂല്യം വര്‍ദ്ധിക്കാന്‍ ഇടയാക്കി. കോവിഡ് പ്രതിസന്ധികാലത്ത് ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കുണ്ടായ ബൂമിന്റെ ഭാഗമായി 2021-ല്‍ ജെഫ് ബെസോസിന്റെ ആസ്തി തൊട്ടു മുന്‍പത്തെവര്‍ഷത്തേക്കാള്‍ 57 ശതമാനം ഉയര്‍ന്ന് 177 ബില്യണ്‍ ഡോളറായിരുന്നു.ഇതിനു മുന്‍പ് കഴിഞ്ഞ നവംബറില്‍ ഒരൊറ്റ ദിവസം കൊണ്ട് ടെസ്ലയുടെ മേധാവി എലണ്‍ മസ്‌കിന് നഷ്ടമായത് 35 ബില്യണ്‍ ഡോളറായിരുന്നു. അതിനു ശേഷം ഒറ്റദിവസമുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്നലെ സക്കര്‍ബര്‍ഗിനുണ്ടായ 29 ബില്യണ്‍ ഡോളറിന്റെ നഷ്ടം. ഇതോടെ ഫോബ്സിന്റെ ലോകത്തിലെ അതിസമ്ബന്നരുടെ പട്ടികയില്‍ ഫേസ്‌ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സ്ഥാനം ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ അംബാനിക്ക് കീഴിലായി. അംബാനിക്ക് ഈ പട്ടികയില്‍ 11-ാം സ്ഥാനമണുള്ളത്. സുക്കര്‍ബര്‍ഗ് ഇപ്പോള്‍ 12-ാം സ്ഥാനത്തും.

You might also like

Leave A Reply

Your email address will not be published.