2014ല്‍ ഹിറ്റ് ആയ ആ ടിവി ഷോ കാണുമ്ബോള്‍ ആരും കരുതിയിരുന്നില്ല, ആ ഹാസ്യതാരം ഒരു രാജ്യത്തെ ഭരിക്കുന്ന പ്രസിഡന്റ് ആകുമെന്ന്
എന്നാല്‍ ഇന്ന് യുദ്ധം കൊടുമ്ബിരി കൊള്ളുമ്ബോള്‍ ഉക്രൈന് പ്രസിഡന്റ് കടന്നുവന്ന നാള് വഴികള്‍ ഓര്‍ക്കുകയാണ് ലോകം. 2014-ല്‍ യുക്രൈനിലെ ഒരു ടെലിവിഷന്‍ ചാനലില്‍ കീവില്‍ നിന്നുള്ള 36 വയസ്സുകാരന് ഒരു ടിവി ഷോ ചെയ്തു, സെര്‍വന്റ്സ് ഓഫ് ദ പീപ്പിള്‍ എന്നായിരുന്നു ആ ഷോയുടെ പേര്. ഷോ വന്‍ ഹിറ്റ് ആയിരുന്നു ആളുകള്‍ ആ കോമഡി ഷോ കണ്ട് ചിരിച്ചു.വായ തുറക്കുമ്ബോഴെല്ലാം മോശമായി സംസാരിക്കുന്ന ഒരു സ്കൂള്‍ അധ്യാപകന് രാജ്യത്തിന്റെ പ്രസിഡന്റാകുന്നതായിരുന്നു ആ കോമഡി ഷോയുടെ വിഷയം. തന്റെ വിദ്യാര്‍ഥികളില്‍ ഒരാള്‍ അഴിമതിക്കെതിരേയുള്ള തന്റെ വാദങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്തതോടെയാണ് അധ്യാപകന് പ്രശസ്തനായതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതും. അഴിമതിയും ക്രിമിയ പിടിച്ചടക്കലിന്റെ അനന്തരഫലങ്ങളും കൊണ്ട് യുക്രൈന് നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോഴാണ് ആ കോമഡി ഷോ ജനങ്ങളിലേക്കെത്തിയത്. അങ്ങനെ അവര്‍ക്ക് അത് വേദന മറക്കാനുള്ള മരുന്നായി മാറി.ജനങ്ങളെ ചിരിപ്പിച്ച ആ കൊമേഡിയന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കും ശേഷം പ്രസിഡന്റാകുന്ന കാഴ്ച്ചയാണ് കണ്ടത്. അതും സെര്‍വന്റ് ഓഫ് ദ പീപ്പിള്‍ എന്ന പേരില്‍ തന്നെ പാര്‍ട്ടി രൂപീകരിച്ച് 2019 ഏപ്രില്‍ 21ന് 75% വോട്ട് നേടി നിലവിലെ പ്രസിഡന്റ് പെട്രോ പൊരൊഷെങ്കോയെ തോല്‍പ്പിച്ച്. ഇപ്പോള്‍ റഷ്യയുടെ സൈനിക നീക്കങ്ങളെ സധൈര്യം നേരിടുന്ന വ്ളോദിമിര്‍ സെലെന്സികാണ് അന്നത്തെ 36 വയസുകാരന്.ക്രൈവിറീഹില് ജനിച്ച സെലെന്‍സ്കിയുടെ മാതാപിതാക്കള്‍ ജൂതന്മാരായിരുന്നു. കീവ് നാഷണല്‍ എക്കണോമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. യുവാവായിരുന്നപ്പോള്‍ റഷ്യന്‍ ടിവിയിലെ ടീം കോമഡി ഷോകളിലെ സ്ഥിരം മുഖം. 2003-ല്‍ ക്വാര്‍തല്‍ 95 (Kvartal 95) എന്ന ടിവി പ്രൊഡക്ഷന്‍ കമ്ബനി രൂപീകരിച്ചു. 1+1 നെറ്റ്വര്‍ക്കിനായി പരിപാടികളുണ്ടാക്കിയ കമ്ബനി വേഗത്തില്‍ പച്ചപിടിച്ചു. യുക്രൈനിലെ ശതകോടീശ്വരന്മാരില് ഒരാളായ ഇഹോര്‍ കൊലൊമോയിസ്ക്കി ആയിരുന്നു ഈ നെറ്റ്വര്‍ക്കിന്റെ മുതലാളി. പിന്നീട് സെലെന്‍സ്കി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും ഇതേ കൊലൊമോയിസ്ക്കിയുടെ പിന്തുണയോടെയായിരുന്നു. ലവ് ഇന്‍ ദ ബിഗ് സിറ്റി, റേവ്സ്കി വേഴ്സസ് നെപ്പോളിയന് എന്നീ സിനിമകളില്‍ സെലെന്‍സ്കി അഭിനയിച്ചു.റീല്‍ ജീവിതത്തില്‍ പ്രസിഡന്റായ അദ്ദേഹം 2019-ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചത്. റീല്‍ ജീവിതത്തിലേതു പോലെ റിയല്‍ ലൈഫിലും പ്രസിഡന്റാകാന്‍ ആയിരുന്നു അരങ്ങിലെ ഈ ഒരുക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത്തരം ചെറു വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ഹിറ്റായി.രാഷ്ട്രീയ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത ആളായിട്ടായിരുന്നു സെലെന്‍സ്കിയുടെ തുടക്കം. അവിടെ മുതല്‍ ഇന്ന് ഒരു ആണവശക്തി തങ്ങളെ ആക്രമിക്കുമ്ബോള്‍ പ്രതിരോധമാര്‍ഗങ്ങള്‍ തുറക്കുന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നു. രാജ്യത്തെ സംരക്ഷിക്കാനുള്ള റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ ഒറ്റയ്ക്കാണെന്ന് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാണെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യന്‍ സൈനിക സംഘം യുക്രെയ്ന് ആസ്ഥാനമായ കീവില്‍ പ്രവേശിച്ചു കഴിച്ചു. രാഷ്ട്ര തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കുകയാകും അവരുടെ ലക്ഷ്യം. താനാണ് അവരുടെ ആദ്യ ഇര. അതിന് ശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്ന് സെലന്‍സ്കി പറഞ്ഞു.യുദ്ധത്തിനില്ലെന്നും യുക്രെയ്നിലേക്ക് സൈന്യത്തെ അയക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ വളരെ വൈകാരികമായാണ് സെലന്‍സ്കി പ്രതികരിച്ചത്. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന് സെലന്‍സ്കി പറഞ്ഞു. എല്ലാവര്ക്കും ഇപ്പോള്‍ ഭയമാണെന്നും യുക്രെയ്ന് നാറ്റോ അംഗത്വം ഉറപ്പു തരാനോ തങ്ങളുടെ പോരാട്ടത്തിന് കൂടെ നില്‍ക്കാനോ ആരും ഇല്ലെന്നും സെലന്‍സ്കി പ്രതികരിച്ചു.