KPAC ലളിത അന്തരിച്ചു

0

ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്. പിതാ‍വ് കടയ്ക്കത്തറൽ വീട്ടിൽ കെ അനന്തൻ നായർ ആണ്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യ നാടകം. പിന്നീട് അക്കാലത്തെ പ്രമുഖ നാടക സംഘടന ആയിരുന്ന കെ പി എ സിയിൽ ചേർന്നു. പിന്നീട് ലളിത എന്ന പേര് സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ പി എ സി എന്ന് പേരിനോട് ചേർക്കുകയും ചെയ്തു.

1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. 1998-ൽ ഭരതന്റെ മരണത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു. പക്ഷേ 1999-ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമാ‍യി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർത്ഥ് ചലച്ചിത്രനടനാണ്. ഇതുവരെ മലയാളത്തിലും തമിഴിലും ആയി ഏകദേശം 500-ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.