അബുദാബി പ്രവാസി മലയാളികൾക്കായി മുസഫ കെ എം സി സിയും LLH ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിക്കുന്നു
മുസ്സഫ കെഎംസിസിയും, LLH മുസ്സഫ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും, LLH പ്രിവിലേജ് കാർഡ് വിതരണവും നാളെ (27/03/2022 – ഞായർ) രാവിലെ 10:00 മണിമുതൽ വൈകുന്നേരം 06:00 മണിവരെ LLH മുസ്സഫ ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെടുകയാണ്. കഴിയുന്ന മുഴുവൻ മുഴുവൻ ആളുകളെയും മെഡിക്കൽ ക്യാമ്പിലേക്ക് ക്ഷണിക്കുന്നു. പരിപാടിയുടെ ഉൽഘാടനം ബഹു: അസിസ് കാളിയാടൻ സാഹിബും (സീനിയർ വൈ. പ്രസിഡന്റ് അബുദാബി സ്റ്റേറ്റ് കെഎംസിസി), പ്രിവിലേജ് കാർഡ് വിതരണോൽഘാടനം ബഹു: പനവൂർ നിസാമുദ്ധീൻ (പ്രസി: മുസ്സഫ കെഎംസിസി ) സാഹിബും നിർവഹിക്കപ്പെടുന്നു.
NB: മെഡിക്കൽ Check-up നു വരുന്നവർ ഫാസ്റ്റിംഗ് ൽ വരാൻ ശ്രേമിക്കുക
മുസ്സഫ മലയാളി സമാജത്തിന് സമീപമുള്ള KM Trading ന് മുൻവശത്തുനിന്നും രാവിലെ 11 മണിക്കും, ICAD Gate # 2 നു സമീപത്തു നിന്നും ഉച്ചക്ക് 1മണിക്കും, ഷാബിയ 10ൽ ഫിനിക്സ് ഹോസ്പിറ്റലിനു സമീപത്ത് നിന്നും ഉച്ചക്ക് കഴിഞ്ഞ് 3 മണിക്കും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്
അബുദാബി മുസ്സഫ കെഎംസിസി കമ്മിറ്റി