റാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് വമ്ബന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ദിവസം കൊണ്ട് 257.15 കോടി രൂപയാണ് ചിത്രം വാരിയത്.ലോകവ്യാപകമായുളള റിലീസില്‍ നിന്നാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് നേട്ടം.
ഇതോടെ ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിവസത്തെ കളക്ഷനാണ് ഇത്. തെലുങ്കാന, ആന്ര്ഡ എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 120 കോടിയിലേറെയാണ് വരുമാനം നേടിയത്. കര്‍ണാടകയില്‍ നിന്ന് 16.48 കോടിയും . തമിഴ്‌നാട്ടില്‍ നിന്ന് 12.73 കോടിയും നേടി. 4.36 ആണ് കേരളത്തില്‍ നിന്നുളള കളക്ഷന്‍. രാജമൗലിയുടെ തന്നെ ബാഹുബലിയുടെ പോലും റെക്കോര്‍ഡുകള്‍ ആര്‍ആര്‍ആര്‍ തകര്‍ത്തേക്കുമെന്നാണ് വിലയിരുത്തലുകള്‍.റാം ചരണും ജൂണിയര്‍ എന്‍ടിആറും പ്രധാനവേഷത്തിലെത്തിയ ചിത്രം നീണ്ട നാളത്തെ ആരാധകരുടെ കാത്തിരുപ്പിനൊടുവിലാണ് തിയറ്ററില്‍ എത്തിയത്. ആദ്യ ഷോയ്ക്ക് ശേഷം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രം 500 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്ബാടും 10000 സ്‌ക്രീനുകളിലും ആര്‍ആര്‍ആര്‍ റിലീസ് ചെയ്തു.