കോവിഡ മഹാമാരിയെ തുടർന്ന് താൽക്കാലികമായിഅടക്കേണ്ടിവന്ന സ്കൂൾ ഓഫ് ഹ്യുമാനിറ്റി കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു
ആസാം വിക്ടിംസിനു വേണ്ടി 2014 ഡിസംബറിൽ യു എസ് പി എഫ് തുടങ്ങിയ ഹ്യുമാനിറ്റി സ്കൂൾ ആണിത്. പാഴ് വസ്തുക്കൾ കൊണ്ടാണിത് നിർമിച്ചിട്ടുള്ളത്.
ഈ കുട്ടികളുടെ മാതാപിതാക്കൾ ആക്രി വിറ്റു പെറുക്കി ജീവിക്കുന്നവരാണ്.ഇത്തരം സാഹചര്യങ്ങളിൽ നിന്നുമാണ് അവർക്കു വേണ്ട ഭക്ഷണവും വസ്ത്രവും പഠനോപകരഞങ്ങളും കൊടുത്ത് ഇവരെ പടിപ്പിക്കുന്നതിനായി ഈ വിദ്യാലയം തുടങ്ങുന്നത്.
തെരുവിൽ അലയുന്ന കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ പേരും സ്ഥലവും സ്റ്റേറ്റും ടെലിഫോൺ നമ്പറും എഴുതാൻ പഠിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്.
അവരെ സ്വയം ലോകത്തിനു പരിചപ്പെടുത്താൻ ഹിന്ദിയിലും ഇംഗ്ലീഷിലും അവർക്കു വേണ്ട പ്രാക്റ്റീസ് കൊടുത്തു.തിരിച്ചറിയൽ രേഖയോ ആധാർ കാർഡോ ഇല്ലാത്ത ഈ കുട്ടികൾക്ക് അഫിഡവിറ്റ് ഫയൽ ചെയ്തു കൊണ്ട് സ്കൂൾ വിദ്യാഭ്യാസം സാഹചര്യമൊരുക്കി കൊടുത്ത വിജയകരമായ ഒരു പദ്ധതിയാണ് സ്കൂൾ ഓഫ് ഹ്യുമാനിറ്റി.USPF ഇൻറെ റിസർച്ചിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്. USPF ഇപ്പോഴും റിസർച്ചിന്റെ ഭാഗമായി ഇത്തരം പദ്ധതികൾ നടത്തി വരുന്നു.
അതിനുള്ള കാര്യശേഷിയും നടപ്പിലാക്കാൻ സന്നദ്ധരായ പരിശീലനം ലഭിച്ച വിദഗ്ധരായ വളണ്ടിയർമാരും USPF നുണ്ട്.ഇത്തരം 5 ഹ്യുമാനിറ്റി സ്കൂളുകൾ ജമ്മു കാശ്മീരിൽ പ്രവർത്തിക്കുന്നു. രാജ്യത്തുടനീളം പതിനാറായിരത്തോളം തെരുവ് കുട്ടികൾക്ക് വിദ്യാഭ്യാസം നേടിക്കൊടുത്ത പദ്ധതിയാണിത്.
പ്രാഥമിക വിദ്യാഭ്യാസം എന്ന അവരുടെ വലിയ സ്വപ്നത്തിനാണ് ഇത് വഴി നമുക്ക് തിരി തെളിയിക്കാൻക്കാൻ സാധിച്ചത്.2014 ഡിസംബർ 24നാണ് അന്നത്തെ പാർലമെൻറ് അംഗമായിരുന്ന ശ്രീ. ഡോ. എ.സമ്പത്ത് ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ഉടയതമ്പുരാന്റെ അനുഗ്രഹമുണ്ടെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് കാരണംഅടച്ചിട്ട ഇരുപതോളം സ്കൂൾ ഓഫ് ഹ്യുമാനിറ്റി സ്ഥാപനങ്ങൾ USPF വീണ്ടും ആരംഭിക്കാൻ പോവുകയാണ്. കോവിഡാനന്തര ആദ്യത്തെ സ്കൂൾ ഓഫ് ഹ്യൂമാനിറ്റി ഫരീദാബാദിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.