“ഞങ്ങളുടെ കടകൾ തുറന്നാലേ ഞങ്ങളുടെ നികുതി പിരിഞ്ഞാലേ നിങ്ങളുടെ വീട്ടിൽ അടുപ്പിൽ അരി വേവു”എന്ന മുദ്രാവാക്യം ഉൾപ്പെടെ ഉയർത്തി നൂറുകണക്കിന് വ്യാപാരികളും ജീവനക്കാരും ചാത്തന്നൂരിൽ പ്രകടനം നടത്തി.
നാഷണൽ ഹൈവേ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം സമിതി ജില്ലാ പ്രസിഡൻറ് ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ കെ നിസാർ മുഖ്യപ്രഭാഷണം നടത്തി.ജിജികെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.വ്യാപാരി സമിതി ഏരിയാസെക്രട്ടറി രാജേഷ് ജി പി സ്വാഗതം പറഞ്ഞു.സി അജയകുമാർ, അനസ്,സജി,അജിത്ത്,ജയചന്ദ്രൻ,നസീർ, തുടങ്ങിയവർ സംസാരിച്ചു.