തിയേറ്ററുകളില്‍ തീ പാറിക്കാന്‍ സൂര്യ, എതര്‍ക്കും തുനിന്തവന്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

0

അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് അറിയിച്ചു.മാര്‍ച്ച്‌ 10ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യയുടെ ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ പ്രേക്ഷകരില്‍ എത്തിയ സൂരറൈ പോട്രും ജയ് ഭീമും വന്‍ വിജയം ആയിരുന്നു.ആര്‍ രത്നവേലു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹനാണ് നായികയായെത്തുന്ന. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതകൂടി എതര്‍ക്കും തുനിന്തവനുണ്ട്.

You might also like

Leave A Reply

Your email address will not be published.