ദിവസവും ഒരു ഉലുവച്ചായ കുടിക്കുന്നത് ശീലമാക്കൂ… നേടാം ഈ ആരോ​ഗ്യ ​ഗുണങ്ങള്‍

0

ആരോ​ഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഉലുവ വളരെ സഹായകമാകാറുണ്ട്.ഉലുവ വിത്തുകള്‍ കൊണ്ട് തയ്യാറാക്കുന്ന ചായയും വളരെ ആരോ​ഗ്യ ​ഗുണങ്ങള്‍ ഉള്ളതാണ്. അല്‍പ്പം കയ്പുള്ളവയാണ് ഉലുവ വിത്തുകള്‍. എന്നാല്‍ ഉലുവ ചായ ശീലമാക്കിയാല്‍ വളരെയധികം ആരോ​ഗ്യ ​ഗുണങ്ങളാണ് ലഭിക്കുന്നത്. ഉലുവയിട്ട വെള്ളം തിളപ്പിച്ചാണ് ഉലുവച്ചായ തയ്യാറാക്കുന്നത്. ഉലുവ കുതിര്‍ത്തിയിട്ട് ഈ വെള്ളത്തില്‍ തന്നെ തിളപ്പിച്ചാല്‍ കൂടുതല്‍ നല്ലതാണ്.ഉലുവ വെള്ളം ചേര്‍ത്ത് ചെറുതീയില്‍ നല്ലതുപോലെ തിളിപ്പിക്കണം. ഇതിന് ശേഷം ഊറ്റിയെടുക്കാം. ഇതിലേക്ക് തേനും നാരങ്ങാനീരും ചേര്‍ത്തിളക്കി ചെറുചൂടോടെ കുടിയ്ക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഉലുവച്ചായ സഹായിക്കും. ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് വളരെ നല്ലതാണ് ഈ പാനീയം.ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഉലുവച്ചായ നല്ലതാണ്. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു. പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നതിനും ഉലുവച്ചായ മികച്ചതാണ്. ഉലുവയില്‍ ഈസ്ട്രജന്റെ ഗുണങ്ങളുള്ള ഡയോസ്ജെനിന്‍, ഐസോഫ്ലാവോണുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ആര്‍ത്തവ സമയത്തെ വയറുവേദനയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാന്‍ സഹായിക്കുന്നു. കൊഴുപ്പ് കളയാനും ശരീരത്തിന്റെ തടി കുറയ്ക്കാനും ഏറെ ഗുണകരമാണ് ഉലുവച്ചായ. ഉലുവയില്‍ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളും കൊഴുപ്പുമെല്ലാം പുറന്തള്ളുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

You might also like
Leave A Reply

Your email address will not be published.