സ്വന്തം റെക്കോര്‍ഡ് തകര്‍ത്താണ് ലിമോ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, “ദി അമേരിക്കന്‍ ഡ്രീം” എന്ന് പേരിട്ടിരിക്കുന്ന സൂപ്പര്‍ ലിമോയുടെ ഇപ്പോഴത്തെ നീളം 30.54 മീറ്റര്‍ (100 അടി 1.50 ഇഞ്ച്) ആണ്.
ഈ നീളന്‍ കാറിന്റെ ഫോട്ടോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അതിന്റെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ ചെറുതെന്ന് തോനുമെങ്കിലും അത്യാഢംഭരങ്ങള്‍ നിറഞ്ഞതാണ് ഈ കാര്‍. 1986-ല്‍ കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ കാര്‍ കസ്റ്റമൈസര്‍ ജെയ് ഓര്‍ബെര്‍ഗ് നിര്‍മ്മിച്ചതാണ് ഈ കാര്‍. അക്കാലത്ത് 60 അടി ആയിരുന്നു നീളം, 26 ചക്രങ്ങളും. മുന്നിലും പിന്നിലും ഒരു ജോടി V8 എഞ്ചിനുകള്‍ ഉണ്ടായിരുന്നു.കുറച്ച് കസ്റ്റമൈസേഷനുകള്‍ക്ക് ശേഷം, ഇത് പിന്നീട് 30.5 മീറ്ററായി ഉയര്‍ത്തി. ഇന്ത്യന്‍ വിപണിയനുസരിച്ച്, ആറ് ഹോണ്ട സിറ്റി സെഡാനുകള്‍ (15 അടി വീതം) ദി അമേരിക്കന്‍ ഡ്രീമിന്റെ അരികില്‍ പാര്‍ക്ക് ചെയ്യാം. അപ്പോഴും കുറച്ച് സ്ഥലം അവശേഷിക്കും. “ദി അമേരിക്കന്‍ ഡ്രീം” 1976 ലെ കാഡിലാക് എല്‍ഡൊറാഡോ ലിമോസിനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, രണ്ടറ്റത്തുനിന്നും ഓടിക്കാന്‍ കഴിയും എന്ന പ്രത്യേകതയും ഈ കാറിനുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ പേജില്‍ പറയുന്നു. ഇത് രണ്ട് ഭാഗങ്ങളായി നിര്‍മ്മിച്ച് മധ്യത്തില്‍ യോജിപ്പിച്ചിരിക്കുന്നു.എന്നാല്‍ കാറിന്റെ നീളം കൂടിയതോടെ ആഢംഭര യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു വലിയ വാട്ടര്‍ബെഡ്, ഡൈവിംഗ് ബോര്‍ഡ്, ബാത്ത് ടബ്, മിനി ഗോള്‍ഫ് കോഴ്‌സ്, ഒരു നീന്തല്‍ക്കുളം, ഇതിനെല്ലാം പുറമെ ഒരു ഹെലിപാഡും ഈ അമേരിക്കന്‍ ഡ്രീമിലുണ്ട്. ഹെലിപാഡ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് സ്റ്റീല്‍ ബ്രാക്കറ്റുകളോടെയാണ്, അയ്യായിരം പൗണ്ട് വരെ ഭാരം വഹിക്കാന്‍ കഴിയുമെന്ന് ദി അമേരിക്കന്‍ ഡ്രീം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായ മൈക്കല്‍ മാനിംഗ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനോട് പറഞ്ഞു.റഫ്രിജറേറ്ററുകള്‍, ടെലിഫോണ്‍, നിരവധി ടെലിവിഷന്‍ സെറ്റുകള്‍ എന്നിവയുമുണ്ട് ഈ നീളന്‍ കാറില്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം 75-ലധികം ആളുകള്‍ക്ക് ഈ കാറില്‍ സഞ്ചരിക്കാന്‍ കഴിയും. ആദ്യകാലത്ത് “ദി അമേരിക്കന്‍ ഡ്രീം” നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഉയര്‍ന്ന അറ്റകുറ്റപ്പണി ചെലവും പാര്‍ക്കിംഗ് പ്രശ്നങ്ങളും കാരണം ആളുകള്‍ക്ക് കാറിനോടുള്ള താല്‍പ്പര്യം നഷ്ടപ്പെടുകയും അത് തുരുമ്ബെടുക്കാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് കാര്‍ പുനഃസ്ഥാപിക്കാന്‍ മാനിംഗ് തീരുമാനിക്കുകയും ഇബേയില്‍ നിന്ന് വാങ്ങുകയുമായിരുന്നു.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രകാരം പുനഃസ്ഥാപിക്കുന്നതിന് $250,000 ചിലവായി. അറ്റകുറ്റപ്പണിഖള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. എന്നാല്‍ “അമേരിക്കന്‍ ഡ്രീം” റോഡില്‍ എത്തില്ല. ഡെസര്‍ലാന്‍ഡ് പാര്‍ക്ക് കാര്‍ മ്യൂസിയത്തിന്റെ ക്ലാസിക് കാറുകളുടെ ശേഖരത്തിന്റെ ഭാഗമായിരിക്കും ഈ വാഹനം.