രണ്ടുമാസം മുമ്ബുവരെ 98 രൂപയില്‍ നിന്നിരുന്ന വില തിങ്കളാഴ്ച164ല്‍ എത്തി.മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് 90 രൂപയായിരുന്നു വില. എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇപ്പോഴുള്ളത്. വില്‍പനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാര്‍ പറയുന്നു.97 രൂപയുണ്ടായിരുന്ന കോഴി ഉല്‍പാദന ചെലവ് ഇപ്പോള്‍ 103 രൂപ വരെ എത്തി. ഇത് കേരളത്തിലെ ചെറുകിട കര്‍ഷകര്‍ കോഴി വളര്‍ത്തലില്‍നിന്ന് പിന്മാറാന്‍ ഇടയാക്കി. കിലോക്ക് 30- 35 രൂപ വിലയുണ്ടായിരുന്ന, യുക്രെയ്നില്‍നിന്നെത്തിയിരുന്ന സോയ പിണ്ണാക്കിന് യുദ്ധ പശ്ചാത്തലത്തില്‍ 75 രൂപ വരെയായി. വിവിധ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അമിനോ ആസിഡുകള്‍ക്കും വില കുത്തനെ കൂടി.തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് ഇപ്പോള്‍ കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴി എത്തിക്കുന്നത്. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കോഴിത്തീറ്റക്ക് സബ്സിഡി അനുവദിക്കണമെന്നും കേരള ചിക്കന് നല്‍കുന്ന ആനുകൂല്യങ്ങള്‍ കേരളത്തിലെ മുഴുവന്‍ കോഴികര്‍ഷകര്‍ക്കും അനുവദിച്ച് വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും കേരള പൗള്‍ട്രിഫാം സംസ്ഥാന രക്ഷാധികാരി ബിന്നി ഇമ്മട്ടി ആവശ്യപ്പെടുന്നു. കോഴിവില ഉയര്‍ന്ന സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.