കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, പൊതുഗതാഗതത്തിന് ഉപയോഗിക്കാത്തതും ഉപയോഗിക്കുന്നതുമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍, പാസഞ്ചര്‍, ഗുഡ്സ് വാഹനങ്ങള്‍ എന്നിവയുടെ വേഗപരിധിയാണ് പൊലീസ് പട്ടിക രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഓര്‍മ്മപ്പെടുത്തലുമായി സംസ്ഥാന പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.പൊതുഗതാഗതത്തിന് ഉപയോഗിക്കാത്ത ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 50 കി.മി, ദേശീയ പാത 85 കി.മി, സംസ്ഥാന പാത 80 കി.മി, നാലുവരി പാത 60 കി. മി, മറ്റു പാതകള്‍ 60.കി മി എന്നിങ്ങനെയാണ് വേഗപരിധി.പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 50 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 60.കി മി, മറ്റു പാതകള്‍ 60.കി മി എന്നിങ്ങനെയാണ് വേഗപരിധി.മീഡിയം/ഹെവി പാസഞ്ചര്‍ വാഹനത്തിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 40 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 70 കി. മി, മറ്റുപാതകള്‍ 60 കി.മി എന്നാണ് വേഗപരിധി. മീഡിയം/ ഹെവി ഗുഡ്സ് വാഹനങ്ങള്‍ക്ക് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 40 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 65 കി. മി, മറ്റുപാതകള്‍ 60 കി.മി എന്നാണ് വേഗപരിധി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കി.മി താഴെ വേഗതയിലെ വാഹനങ്ങള്‍ സഞ്ചരിക്കാവും. എന്തായും അമിത വേഗതയില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഒരു അറിയിപ്പ് കൂടിയാണ് പൊലീസ് പുറത്തിറക്കിയിരിക്കുന്നത്.
Camera| ഇന്ത്യയിലാദ്യം കേരളത്തില്‍; ഇനി നിരീക്ഷണ ക്യാമറ കണ്ട് വാഹനത്തിന്റെ സ്പീഡ് കുറച്ചാലും പിടിവീഴും
റോഡില്‍ നിരീക്ഷണ ക്യാമറ ഉണ്ടോയെന്ന് നോക്കി വാഹനത്തിന്റെ വേഗത കുറയ്ക്കുകയും ഇല്ലെന്ന് കണ്ടാല്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരുമാണോ നിങ്ങള്‍. എന്നാല്‍ ഈ പറ്റിക്കല്‍ ഇനി നടക്കില്ല. കേരളത്തിലെ പ്രധാന റോഡുകളിലുള്ള നിരീക്ഷണ ക്യാമറകളെ കമ്ബ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള വെര്‍ച്വല്‍ ലൂപ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.രണ്ട് നിരീക്ഷണ ക്യാമറകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കമ്ബ്യൂട്ടര്‍ സംവിധാനത്തിലൂടെ വിശകലനം ചെയ്താണ് അമിത വേഗം കണ്ടെത്തുക. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്. ഇവിടെയാണു ക്യാമറകളുടെ സാന്ദ്രത കൂടുതല്‍ എന്നതാണു കാരണം.ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറ പിടിക്കും. തത്സമയം വിവരം ഡല്‍ഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ സൈറ്റിലേക്കു പോകും. വാഹന രജിസ്ട്രേഷന്‍ നമ്ബര്‍ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈല്‍ ഫോണിലേക്കു പിഴത്തുക എസ്‌എംഎസ് ആയി എത്തും. ഇതേസമയം തന്നെ കൊച്ചിയിലെ വെര്‍ച്വല്‍ കോടതിയിലുമെത്തും.രണ്ടാമതും ഇതേ ക്യാമറയില്‍ ഹെല്‍മറ്റില്ലാതെ കുടുങ്ങിയാല്‍ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവര്‍ത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വര്‍ധിപ്പിച്ചു സെര്‍വറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.ഗതാഗത നിയമലംഘനങ്ങളെല്ലാം ഈ വിധത്തില്‍ ഫോട്ടോയെടുത്ത് അപ്പോള്‍ തന്നെ ശിക്ഷയും വിധിക്കും. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏകോപനം പൂര്‍ത്തിയാകുന്നതു വരെ ട്രയല്‍ പരിശോധനയാണ്.