കെജിഎഫ് ചാപ്റ്റര്‍ 1 തന്ന ഫീല്‍ കെജിഎഫ് ചാപ്റ്റര്‍ 2ലും പ്രേക്ഷകര്‍ക്ക് ലഭിക്കും.പ്രശാന്ത് നീല്‍ പറഞ്ഞതുപോലെ തന്റെ എട്ട് വര്‍ഷത്തെ അധ്വാനം, പ്രേക്ഷകനെ മനസ്സിലാക്കി ചെയ്ത് വച്ച ചിത്രം. റോക്കി ഭായിക്ക് വലിയ മാറ്റമൊന്നും ഇല്ല. രോമാഞ്ചം കൊള്ളിക്കുന്നതിന് കയ്യും കണക്കുമില്ല.റോക്കി ഭായിയുടെ സ്റ്റൈലും സ്വാഗും ഒരു രക്ഷയും ഇല്ലാത്തതാണ്. ഉറക്കം കളഞ്ഞ് പടം കാണാന്‍ വന്ന സിനിമ ആസ്വാദകരും ഡബിള്‍ ഹാപ്പി. സഞ്ജയ് ദത്തിന്റെ അധീരയുടെ പവര്‍ റോക്കിയെ വിറപ്പിക്കുന്നുണ്ട്. ഇവിടെയാണ് പ്രശാന്ത് നീല്‍ സ്ക്രീന്‍പ്ലേ ബാലന്‍സിങ് ബുദ്ധിപൂര്‍വം ഒരുക്കിവച്ചിരിക്കുന്നത്. ഒരു കഥാപാത്രത്തെ പോലും വെറുതെ കൊണ്ടുവരാതെ പ്രാധാന്യത്തോടെ തന്നെ സ്ക്രീനില്‍ എത്തിച്ചിരിക്കുന്നു. ക്യാമറ, എഡിറ്റിങ്, സംഗീതം എല്ലാ മേഖലയിലും ചിത്രം മികവ് പുലര്‍ത്തിയിട്ടുണ്ട്.എത്ര കയ്യടി കൊടുത്താലും മതിയാവില്ല. ഒരു ഒഴുക്കില്‍ പടം കണ്ട് കഴിഞ്ഞ് ക്ലൈമാക്സ് എത്തുമ്ബോള്‍ ഓടിപ്പോകരുത്. അവിടെ നിങ്ങള്‍ക്കായി ഒരു എക്സ്ട്രാ സസ്പെന്‍സ് ഒരുക്കിവച്ചിട്ടുണ്ട്. കാത്തിരുന്ന പടങ്ങള്‍ ഒക്കെ വലിയ പ്രതീക്ഷയില്‍ വന്ന് നിരാശപ്പെടുത്തിയപ്പോള്‍ ഇത്രയും നാളത്തെ കാത്തിരിപ്പിനെ പൂര്‍ണമായി തൃപ്തിപ്പെടുത്തി എടുക്കുക എന്നത് നിസ്സാരമല്ല. ഇന്ത്യന്‍ സിനിമയില്‍ കെജിഎഫ് ഒരു അത്ഭുത സൃഷ്ടിയാണെന്നതില്‍ സംശയമില്ല.