ആറ് മാസത്തെ ആറാട്ട് കഴിഞ്ഞപ്പോള്‍ ഉത്സവങ്ങള്‍ പാതി അവസാനിക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും കോവിഡില്‍നിന്ന് കരകയറാന്‍ എക്സ്‌പോ 2020 സഹായിച്ചതായി യു.എ.ഇ തന്നെ വ്യക്തമാക്കുകയാണ്വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി പറഞ്ഞത് ഇപ്രകാരമായിരുന്നു. എക്സ്‌പോ 2020 നടന്ന ആറുമാസക്കാലം തന്നെ യു.എ.ഇ.യിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യകമ്ബനികള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഭാവി അജന്‍ഡകള്‍ ഉയര്‍ത്താനുള്ള അവസരമുണ്ടായിരിക്കുകയാണ്. ദുബായ് എക്സ്‌പോ നഗരി അതുപോലെ തന്നെ നിലനിര്‍ത്താനും ഭാവി നഗരമാക്കി മാറ്റാനുമുള്ള പദ്ധതികളുമായി യു.എ.ഇ. നിലവില്‍ മുന്നോട്ടുപോകുകയാണ്.എക്സ്‌പോയുടെ വിജയത്തോടെ യു.എ.ഇ.യുടെ വിദേശ വ്യാപാര മേഖലയ്ക്കുണ്ടായ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണ് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര ലക്ഷ്യസ്ഥാനങ്ങളിലൊന്ന് എന്നനിലയില്‍ ദുബായുടെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് കൂടുതല്‍ വാതിലുകള്‍ തുറക്കപ്പെടുകയുണ്ടായി. നയതന്ത്ര, വ്യാപാര മേഖലകളിലടക്കം പുതിയ കൂട്ടായ്മകള്‍ക്ക് വഴിയൊരുക്കിയതായും അല്‍ സെയൂദി വിശദീകരിക്കുകയും ചെയ്തു.അതോടൊപ്പം തന്നെ യു.എ.ഇ.യിലെ സാധ്യതകള്‍ ബോധ്യപ്പെട്ടതോടെ ആഫ്രിക്കയിലെയും പെസഫിക് ദ്വീപ് സമൂഹങ്ങളിലെയും രാജ്യങ്ങള്‍ വന്‍കിട സംരംഭങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുകൂടാതെ യു.എ.ഇ.യില്‍ എംബസിയോ കോണ്‍സുലേറ്റോ ഇല്ലാതിരുന്ന 60 രാജ്യങ്ങള്‍ കാര്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.അതേസമയം എക്സ്പോ 2020 വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് വിവിധ വിഭാഗങ്ങളിലായി ആറുമാസക്കാലം സേവനമനുഷ്ഠിച്ച ജീവനക്കാര്‍. അവരില്‍ മൂന്നിലൊന്നും സ്വദേശികളായതിന്റെ അഭിമാണ് യു.എ.ഇയ്ക്ക് ഉള്ളത്. ഇവരില്‍ ഭൂരിഭാഗവും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.