13ദിവസം നീണ്ടുനില്‍ക്കുന്ന ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ മെയ് രണ്ടിന് ആരംഭിക്കും. മേളയുടെ 9ാമത് എഡിഷനാണ് കോവിഡ് ഇടവേളക്ക് ശേഷം തിരിച്ചെത്തുന്നത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള രുചിവൈവിധ്യങ്ങളെ ആസ്വദിക്കാന്‍ ഫെസ്റ്റിവല്‍ അവസരമൊരുക്കും. അതോടൊപ്പം ദുബൈയിലെ പ്രാദേശിക പാചകവിദഗ്ധരുടെ മികവുറ്റതും ആധികാരികവുമായ പാചകരീതിയും ആശയങ്ങളും പ്രദര്‍ശിക്കപ്പെടുന്ന പരിപാടി കൂടിയായിരിക്കുമിത്.ലോകപ്രശസ്തമായ ഫൈന്‍ ഡൈനിങ് റെസ്റ്റോറന്റുകള്‍ ഭാഗവാക്കാവുന്ന ഫെസ്റ്റിവലില്‍ പ്രമുഖ ഷെഫുമാരുടെ മാസ്റ്റര്‍ ക്ലാസ്സുകളും നടക്കും. മേളയുടെ ഭാഗമായി ദുബൈ റെസ്റ്ററന്റ് വീക്ക് മെയ് 6 മുതല്‍ 15 അരങ്ങേറും. ഈ ദിവസങ്ങളില്‍ നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന റെസ്റ്റോറന്റുകള്‍ -ലോവെ, റെയ്ഫ് ജാപ്പനീസ് കുഷിയാക്കി, ഇന്ഡോചൈന്, വുഡ്ഫയര്, തമോക്ക എന്നിവയുള്‍പ്പെടെ- പ്രത്യേകം ക്യൂറേറ്റുചെയ്ത ഡിന്നര്‍ മെനുകള്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കും. എക്സ്പോ 2020ദുബൈയില്‍ ഒരുക്കിയ ഭക്ഷ്യ വൈവിധ്യങ്ങളുടെ നിരവധി പരിപാടികള്‍ക്ക് ശേഷം എമിറേറ്റിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഈദുല്‍ ഫിത്വറിനൊപ്പം വന്നുചേരുന്ന ഭക്ഷ്യാഘോഷമാകും ദുബൈ ഫുഡ് ഫെസ്റ്റിവല്‍.