നാല് ദിവസം കൊണ്ട് 550 കോടി കളക്ഷന്‍ സ്വന്തമാക്കി ‘കെജിഎഫ്’

0

ആദ്യദിനത്തില്‍ 165.37 കോടിയും രണ്ടാം ദിനത്തില്‍ 139.25 കോടിയും മൂന്നാം ദിനത്തില്‍ 115.08 കോടിയും നാലാം ദിനത്തില്‍ 132.13 കോടിയും ചിത്രം നേടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയന്‍ ട്വീറ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം ഇതിനകം 50 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്തു.അഞ്ചാം ദിനത്തിലേക്ക് എത്തുമ്ബോള്‍ ചിത്രം റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് ആണ് നേടിയിരിക്കുന്നത്. 14.50 കോടിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് എന്ന് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകമെമ്ബാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ സിനിമ 6500 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദി പതിപ്പ് മാത്രം 4000ത്തില്‍ അധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

You might also like

Leave A Reply

Your email address will not be published.