അവിശ്വാസ പ്രമേയ വോട്ടെടുപ്പിനിടെ സ്പീക്കറും, ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിനു പിന്നാലെയാണ് മുതിര്‍ന്ന അംഗം അയാസ് സാദിഖ് ആക്ടിങ് സ്പീക്കറായി ചുമതലയേറ്റത്. ഞായറാഴ്ച സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തിങ്കളാഴ്ച ചേരുന്ന ദേശീയ അസംബ്ലിയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി വോട്ടിങ് നടക്കുമെന്നും അയാസ് സാദിഖ് പറഞ്ഞു.ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് നടന്ന അവിശ്വാസ വോട്ടെടുപ്പിനു പിന്നാലെയാണ് ഇംറാന്‍ പുറത്തായത്. 342 അംഗ പാര്‍ലമെന്റില്‍ 174 പേര്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഭരണത്തലത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നെന്ന് ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബി.എ.പി) സെനറ്റര്‍ അന്‍വാറുല്‍ ഹഖ് പറഞ്ഞു.പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് പുതിയ പ്രധാമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.