പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല,സിക്കിമിലെ ഗാംങ്ടോക്ക്

0

പരിധിയില്ലാത്ത യാത്രാനുഭവങ്ങള്‍ ലഭിക്കുവാന്‍ ഇവിടേക്കൊരു യാത്ര നടത്തിയാല്‍ മതിയാവും. മഞ്ഞുപുതച്ച പര്‍വ്വതങ്ങള്‍ക്കും പച്ചപ്പുനിറഞ്‍ കാടുകള്‍ക്കും നടുവിലായി രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. എന്നാല്‍ കാര്യങ്ങളിങ്ങനെയാണെങ്കിലും വിനോദസഞ്ചാരരംഗത്ത് തനതായ മുദ്ര പതിപ്പിക്കുവാന്‍ ഈ പ്രദേശത്തിനു കഴിഞ്ഞിട്ടുണ്ട്. അതിന്റെ തെളിവ് ലോകമെമ്ബാടുനിന്നും എത്തിച്ചേരുന്ന സഞ്ചാരികളും. സിക്കിം യാത്രകളെ വ്യത്യസ്തമാക്കുന്ന യാത്രാനുഭവങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം…
ടീസ്റ്റാ നദിയിലെ റാഫ്റ്റിങ്

സിക്കിമിന്‍റെ കരകള്‍ക്കു ജീവനേകുന്ന ടീസ്റ്റാ നദി വിനോദസഞ്ചാരത്തിലും മുഖ്യപങ്ക് വഹിക്കുന്നു. സിക്കിം പ്രവിശ്യയിലെയും ഏറ്റവും പ്രധാനപ്പെട്ട ജലപാതയാണ് ടീസ്റ്റ നദി. മറ്റിടങ്ങളിലേതുപോലെ പരന്നൊഴുകുന്ന ഒന്നല്ല ടീസ്റ്റാ നദി. താഴ്വരകളിലൂടെയും മലയിടുക്കുകളിലൂടെയും പോകുന്ന നദിയിലൂടെ അതിനൊത്തുള്ള റാഫ്റ്റിങ് ആണ് ഇവിടേക്ക് സാഹസികരെ എത്തിക്കുന്നത്. തുടക്കക്കാര്‍ക്കു പോലും പേടിക്കാതെ പൂര്‍ത്തിയാക്കുവാന്‍ പറ്റുന്ന നിരവധി റാഫ്റ്റിങ് റൂട്ടുകള്‍ ഇവിടെയുണ്ട്, അതുകൊണ്ട് അക്കാര്യത്തില്‍ ഒരു പേടി വേണ്ട. വളവുകളിലൂടെ കടന്നുപോകുമ്ബോള്‍ അപ്രതീക്ഷിതമായി വരുന്ന ഉയര്‍ന്ന അളവിലുള്ള ഒഴുക്ക് ആണ് ഇവിടുത്തെ യാത്രകളുടെ രസം. റാഫ്റ്റിങ് നടത്തുന്നവര്‍ക്ക് മുഴുവന്‍ സുരക്ഷയും ഉറപ്പാക്കുവാന്‍ പ്രൊഫഷണല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍മാരും റാഫ്റ്റിംഗ് നടത്തുമ്ബോള്‍ ധരിക്കാന്‍ ആവശ്യമായ ഗിയറുകളും ലഭിക്കും. റാഫ്റ്റിങ് താല്പര്യമില്ലാത്തവര്‍ക്ക് ബോട്ടിങ്ങ് നടത്താം.

ഗാംങ്ടോക്ക് പറന്നുകാണാം

നിരവധി കാര്യങ്ങള്‍ ആസ്വദിക്കുവാന്‍ ഇവിടെയുണ്ടെങ്കിലും സഞ്ചാരികളോട് ചോദിച്ചാല്‍ അവര്‍ ഗാംങ്ടോക്കില്‍ എത്തുന്നത് തന്നെ പാരാഗ്ലൈഡിങ് ചെയ്യുവാനാണ്. ഇവിടുത്തെ ഏറ്റവും ജനപ്രിയവും സാഹസികവുമായ കാര്യങ്ങളിലൊന്ന് പാരാഗ്ലൈഡിങ് ആണ്. .ഒരു ഹെലിക്യാമില്‍ കാണുന്ന കാഴ്ചകള്‍ കണ്‍മുന്നില്‍ കാണുവാന്‍ കിട്ടുന്ന അവസരം ആരും വേണ്ടന്നുവയ്ക്കാറില്ല. ഹിമാല മലനിരകളും ഇടതൂര്‍ന്ന കാടുകളും അതിനുള്ളിലൂടെ ഒഴുകുന്ന അരുവികളുടെയം കാഴ്ച ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. രണ്ടുതരത്തില്‍ ഉള്ള പാരാഗ്ലൈഡിങ് ഇവിടെയുണ്ട്. 1400 മീറ്റര്‍ ഉയരത്തില്‍ പോകുന്നതും 2000 മീറ്റര്‍ വരെ പോകുന്നതും.

മൗണ്ടന്‍ ബൈക്കിംഗ്

ചുറ്റിലും മലകളും കുന്നുകളും നിറഞ്ഞു നില്‍ക്കുന്ന വഴിയിലൂടെ ബൈക്കില്‍ ഒരു യാത്ര എന്നത് ഗാംങ്ടോക്കില്‍ ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങളിലൊന്നാണ്. നഗരങ്ങളും ഗ്രാമങ്ങളും പിന്നിട്ട് പച്ചപ്പും പാറക്കൂട്ടങ്ങളും പ്രകൃതിഭംഗിയുമെല്ലാം ആസ്വദിച്ചുള്ള യാത്രയാണിത്.

യാക്ക് സഫാരി

ഗാംങ്ടോക്കില്‍ വളരെ സാധാരണമായ മൃഗങ്ങളില്‍ ഒന്നാണ് യാക്ക്.ഹിമാലയത്തിലെ കാലാവസ്ഥയോട് അതിജീവിച്ചു വളരുന്ന ഇതിനെ വിവിധാവശ്യങ്ങള്‍ക്കായി ഇവിടെ ഉപയോഗിക്കുന്നു. പല പ്രദേശങ്ങളിലും യാക്ക് സഫാരി നടത്താമെങ്കിലും ജനപ്രിയമായത് സോംഗോ തടാകക്കരയിലൂടെയുള്ള സഫാരിയാണ്. പ്രദേശത്തിന്റെ ഭൂപ്രകൃതിയും ഇതിനൊരു ഘടകമാണ്. തടാകത്തിന്റെ ഒരു വശത്ത് മഞ്ഞുമൂടിയ പര്‍വ്വതങ്ങളും മറുവശത്ത് ഒരു മാര്‍ക്കറ്റും കാണാം.

ഗോചെ ലാ ട്രെക്ക്

ഹിമാലയത്തിലെ ഏറ്റവും റൊമാന്റിക് ട്രെക്കുകളില്‍ ഒന്നാണ് ഗോചെ ലാ ട്രെക്ക്. തീര്‍ത്തും പരിചിതമല്ലാത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയിലൂടെ യാത്ര ചെയ്യുന്നത് വളരെ വ്യത്യസ്തമായ യാത്രാനുഭവം നല്കും. തടാകക്കാഴ്ചകളും ഗ്രാമങ്ങളും റോഡോഡെന്‍ഡ്രോണ്‍ മരങ്ങളും എല്ലാം കാഴ്ചകളുടെ വ്യത്യസ്താനുഭവം നല്കും. കാഞ്ചന്‍ജംഗയുടെയും മറ്റ് പര്‍വതനിരകളുടെയും ഈ ട്രക്കിങ്ങില്‍ അനുഭവിക്കാം.

സില്‍ക്ക് റൂട്ട് എക്സ്പ്ലോര്‍ ചെയ്യാം

ഗാംങ്ടോക്കില്‍ സാഹസികത തേടുന്നവര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് സില്‍ക്ക് റൂട്ട് യാത്ര. സൈക്കിളിലാണ് ഈ യാത്രയെങ്കില്‍ അതൊന്നുകൂടി വ്യത്യസ്തമായിരിക്കും. സൈക്കിളില്‍ യാത്ര ചെയ്ത് ഹിമാലയത്തിന്‍റെയും കാഞ്ചന്‍ജംഗ പര്‍വ്വതത്തിന്‍റെയും കാഴ്ചകള്‍ ആസ്വദിക്കുന്നത് ആലോചിച്ചാല്‍ തന്നെ ആവേശത്തിലെത്തുന്നവരാണ് നമ്മള്‍. സാധാീരണയായി സൈക്ലിങ് സില്ലേരി ഗാവില്‍ ആരംഭിക്കും. ന്യൂ ജല്‍പായ്ഗുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോ വഴി അവിടെയെത്താം. ഋഷിഖോല, സുലുക്ക്, നതാങ് വാലി തുടങ്ങിയ ജനപ്രിയവും പ്രശസ്തവുമായ സ്ഥലങ്ങളിലൂടെ നിങ്ങള്‍ കടന്നുപോകും.

കേബിള്‍ കാര്‍ റൈഡ്

ഗാംഗ്‌ടോക്കില്‍ ചെയ്യുവാന്‍ കഴിയുന്ന മറ്റൊരു ആവേശകരമായ കാര്യമാണ് കേബിള്‍ കാര്‍
റൈഡ്. നഗരത്തെ ഏറ്റവും മികച്ച രീതിയില്‍ പരിചയപ്പെടുവാന്‍ ഈ വഴി തിരഞ്ഞെടുക്കാം. ടുഫോള്‍ഡ് ലിങ്ക് റോപ്‌വേ ആണിത്. മൂന്ന് സ്റ്റേഷനുകളാണ് സഫാരിക്കുള്ളത്. ഡിയോറലി, നാംനാംഗ്, താഷിലിംഗ് എന്നിവയാണവ. നിങ്ങളുടെ സൗകര്യം അനുസരിച്ച്‌ ഏതു സ്റ്റേഷനില്‍ വേണമെങ്കിലും യാത്ര നിര്‍ത്താം. സീസണില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു മാത്രം പോവുക.

ഹാന്‍ഡ് ഗ്ലൈഡിങ്

നമ്മുടെ നാട്ടില്‍ അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും ഗാംങ്ടോക്കില്‍ വളരെയധികം ആരാധകരുള്ള ഒന്നാണ് ഹാന്‍ഡ് ഗ്ലൈഡിങ്. ഇത് പാരാഗ്ലൈഡിംഗിനോട് സാമ്യമുള്ളതാണ്. ഘടിപ്പിച്ച്‌ ഒരു ബാറില്‍ ഘടിപ്പിച്ച ചിറകുകളില്‍ തൂങ്ങിക്കിടക്കുകയാണണ്‍് ഇതില്‍ ചെയ്യുന്നത്. ഒരു ബെല്‍റ്റ് ഉപയോഗിച്ച്‌ ബാറിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റുമായി ബന്ധിപ്പിക്കും. പൊതുവേ സുരക്ഷിതമാണിത്.

അവിസ്മരണീയമായ കാഴ്ചകള്‍ക്കായി താഷി വ്യൂ പോയിന്‍റ്

ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ…പരിചയപ്പെടാം ഈ സ്ഥലങ്ങളെസിക്കിമിന്റെ തന്നെ ഏറ്റവും മികച്ച കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലമാണ് താഷി വ്യൂ പോയിന്‍റ്. നഗരത്തില്‍ നിന്ന് ഏതാനും മൈല്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തു നിന്നുള്ള മനോഹരമായ കാഴ്ച തികച്ചും വിസ്മയകരമാണ്. നിങ്ങള്‍ക്ക് ഫോട്ടോഗ്രഫിയില്‍ താല്പര്യം ഉണ്ടെങ്കില്‍ അതിശയകരമായ പല ഫ്രെയിമുകളും ഇവിടെനിന്നും സ്വന്തമാക്കാം. ഖാഞ്ചെന്‍ഡ്‌സോംഗ, സിനിയോല്‍ചു ശ്രേണികളുടെ കാഴ്ചയും അവിടുത്തെ സൂര്യോദയവും ഇവിടെ മിസ് ചെയ്യരുത്.

You might also like

Leave A Reply

Your email address will not be published.