തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതല്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം. തമിഴ്‌നാട് തീരത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിലേക്ക് പ്രവേശിച്ചതിന്റെ സ്വാധീനമാണ് കേരളത്തില്‍ മഴ തുടരാന്‍ കാരണം.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. ഏപ്രില്‍ 13, 14 തീയതികളില്‍ കേരള, ലക്ഷദ്വീപ്, തമിഴ്നാട്, കന്യാകുമാരി തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും (ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍) മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ മേല്‍പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് നിന്നും ആരും ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പോകരുത്.തെക്ക് കിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ തീരം എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.