സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം; ഏപ്രില്‍ 14ന് ഭൂമിയില്‍ പതിക്കും

0

ഭൂമിയുടെ നേര്‍ക്കാണ് സൂര്യനില്‍ നിന്നുള്ള പ്ലാസ്മകള്‍ വരുന്നത്. ഏപ്രില്‍ 14 ഓടെ ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് റിപ്പോര്‍ട്ട്.സൂര്യന്റെ പ്രോട്ടോസ്ഫിയറിലുള്ള AR2987 എന്ന സണ്‍ സ്‌പോട്ടാണ് നിലവില്‍ പൊട്ടിത്തെറിച്ച്‌ പ്ലാസ്മകള്‍ പുറംതള്ളുന്നത്. സൂര്യനിലെ കറുത്ത ഭാഗങ്ങളാണ് സണ്‍സ്‌പോട്ടുകള്‍. ഇവയ്ക്ക് ആയുസ് കുറവായിരിക്കും. ഏപ്രില്‍ 11നാണ് AR2987 പൊട്ടിത്തെറിച്ച്‌ സി-ക്ലാസ് സോളാര്‍ ഫ്‌ളെയര്‍ ( വിയ അളവിലുള്ള റേഡിയേഷന്‍) പുറത്തുവിട്ട് തുടങ്ങിയത്. സണ്‍സ്‌പോട്ടിന് മുകളിലുള്ള പ്ലാസ്മയും കാന്തിക വലയങ്ങളും തകരുമ്ബോഴാണ് വലിയ അളവില്‍ റേഡിയേഷന്‍ ഉണ്ടാകും.സി-ക്ലാസ് ഫ്‌ളെയറുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. ഇത് ഭൂമിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ ഏപ്രില്‍ 11 ലെ പ്രതിഭാസ് കൊറേണല്‍ മാസ് ഇജക്ഷന് (സിഎംഇ ) വഴിവച്ചിട്ടുണ്ട്. ഈ സിഎംഇ ഭൂമിയുടെ കാന്തിക വലയത്തില്‍ പതിക്കുമ്ബോള്‍ ചാര്‍ജ്ഡ് പാര്‍ട്ടിക്കിള്‍സ് നോര്‍ത്ത്, സൗത്ത് പോളുകളിലെ കാന്തിക വലയവുമായി സമ്ബര്‍ക്കത്തില്‍ വരികയും തുടര്‍ന്ന് ഫോട്ടോണിന്റെ രൂപത്തില്‍ ഊര്‍ജം പുറംതള്ളുകയും, ഇത് അറോറ എന്ന പ്രതിഭാസത്തിന് ( നോര്‍തേണ്‍, സതേണ്‍ ലൈറ്റ്‌സ്) കാരണമാവുകയും ചെയ്യുന്നു.തിങ്കളാഴ്ച മുതല്‍ സൂര്യനില്‍ നിന്ന് പുറംതള്ളപ്പെടുന്ന സിഎംഇ ചെറിയ രീതിയില്‍ ജിയോമാഗ്നറ്റിക് സ്‌റ്റോമിന് വഴിവയ്ക്കുകയും ഇത് സാറ്റലൈറ്റ് പ്രവര്‍ത്തനത്തെ ചെറിയ രീതിയില്‍ തടസപ്പെടുത്തുകയും ചെയ്‌തേക്കാമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

You might also like
Leave A Reply

Your email address will not be published.