4300 കോടിക്ക്‌ ശ്രീലങ്കയെ ഏറ്റെടുത്ത് ‘സിലോൺ മസ്‌ക്’ ആവൂ എന്നു ജനം

0

കമ്പനിയുടെ നൂറ് ശതമാനം ഓഹരിയും ഒന്നിന് 54.20 ഡോളര്‍ എന്ന നിരക്കില്‍ വാങ്ങാമെന്നാണ് ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്തത്.ട്വിറ്ററിനെ ഏറ്റെടുക്കുന്നതിന് പകരം 4300 കോടി കടബാധ്യതയിൽ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ ഏറ്റെടുത്തുകൊള്ളൂ എന്ന് ടെസ്ല മേധാവി ഇലോൺ മസ്കിനോട് ട്വിറ്റർ ഉപഭോക്താക്കൾ.

അടുത്തിടെ ട്വിറ്ററിലെ ഓഹരി ഉടമയായി മാറിയ ഇലോൺ മസ്ക് ട്വിറ്ററിനെ മുഴുവൻ വിലക്കെടുക്കാമെന്നറിയിച്ച് 4300 കോടി വിലയിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്വിറ്റർ ഉപഭോക്താക്കൾ വിവിധ പ്രതികരണങ്ങളുമായി എത്തിയത്.ഇലോൺ മസ്ക്, നിങ്ങൾക്ക് എന്തെങ്കിലും വാങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ ശ്രീലങ്കയെ വാങ്ങൂ, ട്വിറ്ററിനെ വെറുതെ വീടൂ. ! എന്നാണ് ഒരു ട്വിറ്റർ ഉപഭോക്താവ് ട്വീറ്റ് ചെയ്തത്.ശ്രീലങ്കയെ 4300 കോടി ഡോളർ നൽകി വാങ്ങാൻ തയ്യാറുണ്ടോ? ടെസ്ലയ്ക്ക് വേണ്ടി ലോകത്തെ മികച്ച ഗ്രാഫൈറ്റ് ഖനി ഞങ്ങൾക്ക് ബോഗലയിലുണ്ട്. ശ്രീലങ്കക്കാരനാണെന്ന ധ്വനിയിൽ മറ്റൊരാൾ ട്വീറ്റ് ചെയ്തു.ശ്രീലങ്കയെ വാങ്ങിയാൽ ഇലോൺ മസ്കിന് സിലോൺ മസ്ക് ആവാമെന്നാണ് സ്നാപ്ചാറ്റ് സി.ഇ.ഒ. ട്വീറ്റ് ചെയ്തത്.കമ്പനിയുടെ നൂറ് ശതമാനം ഓഹരിയും ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ വാങ്ങാമെന്നാണ് ഇലോൺ മസ്ക് വാഗ്ദാനം ചെയ്തത്. ഇത് ഏകദേശം 43 കോടി ഡോളർ വരും. നല്ലൊരു വാഗ്ദാനം ആണിതെന്നും നിരസിച്ചാൽ നിലവിലെ ഓഹരി കയ്യൊഴിയുമെന്ന ഭീഷണിയും മസ്ക് മുഴക്കുന്നു. ട്വിറ്ററിനെ വാങ്ങാനാവുമോ എന്ന് ഉറപ്പില്ലെന്ന് അദ്ദേഹം പറുന്നുണ്ട്. ഈ വാഗ്ദാനം നിരസിച്ചാൽ തനിക്കൊരു പ്ലാൻ ബി ഉണ്ടെന്നും മസ്ക് പറഞ്ഞു.അതേസമയം, ശരിയായ മാർഗത്തിലല്ലാതെ കമ്പനിയെ കയ്യടക്കാൻ ഒരാൾ ശ്രമിച്ചാൽ മറ്റ് ഓഹരി ഉടമകൾക്ക് ട്വിറ്ററിൽ കൂടുതൽ ഓഹരി സ്വന്തമാക്കി സംരക്ഷിക്കാൻ അവകാശം നൽകുന്ന ‘റൈറ്റ്സ് പ്ലാൻ’ കമ്പനി പാസാക്കിയിട്ടുണ്ട്. ഇലോൺ മസ്കിന്റെ നീക്കത്തെ തടയുകയാണ് ഇത് ലക്ഷ്യമിടുന്നത്. ഡയറക്ടർ ബോർഡ് ബന്ദികളാവില്ലെന്ന് ട്വിറ്റർ സി.ഇ.ഒ. പരാഗ് അഗ്രവാളും പ്രതികരിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.