തിരു:- രാപ്പകലുകളുടെ മാറി മറിയലുകൾ തിരിച്ചറിയാനോ, ആഹാരമോ ദാഹജലമോ വേണമെന്ന് പറയാനോ കഴിയാത്തവരുടെയും കാഴ്ചയും കേൾവിയും സംസാരവും അന്യമായവരുടെയും ലോകത്തേക്ക് അതിഥികൾ കടന്നുവന്നപ്പോൾ അവർ കൈകൾ കൊടുത്ത് സ്വീകരിക്കുകയും സമ്മാനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തപ്പോൾ അവർക്ക് ഈ വർഷത്തെ റംസാൻ ദിനം സന്തോഷമായി. ഇഫ്താർ സംഗമമായി പ്രേം നസീർ സുഹൃത് സമിതിയാണ് ഇത്തരത്തിലുള്ള ഒരു ചടങ്ങ് വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ ഒരുക്കിയത്. കവി പ്രഭാവർമ്മ ഉൽഘാടനം ചെയ്തു. ഡി.കെ.മുരളി എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജലാ ബീഗം എന്നിവർ വസ്ത്ര വിതരണം നടത്തി. നടൻ പ്രേംകുമാർ , ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ജയിൽ മുൻ ഡി.ഐ.ജി.എസ്.സന്തോഷ്, വാർഡ് മെമ്പർ അഡ്വ.സുധീർ, ജമീൽ യൂസഫ് ,സബീർ തിരുമല, ഫാദർ ജോസ് വലുപറമ്പിൽ, ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനി, ഡോ: ഗീതാ ഷാനവാസ്, ഹുസൈൻ ചാരിറ്റമ്പിൽ ചെയർമാൻ ശൈലജ ബീഗം, ബിനു പണിക്കർ, വിമൽ സ്റ്റീഫൻ , നാസ്സർ കിഴക്കതിൽ എന്നിവർ പങ്കെടുത്തു. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷതയും സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതവും ആശംസിച്ചു. സമിതി ഗായകർ സംഗീതാ ർച്ചന നടത്തിയതും റാഫി മുദാക്കൽ മാജിക്ക് ഷോ നടത്തിയതും , അവരോടൊപ്പം അതിഥികൾ ഭക്ഷണം പങ്കിട്ടപ്പോഴും ആരോരുമില്ലാത്ത അവരിൽ എന്തൊന്നില്ലാത്ത ആഹ്ളാദം പകർന്നു നൽകി.