പുനരധിവാസം, ക്ഷേമം എന്നിവയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.നഴ്‌സുമാര്‍ക്ക്, അവരുടെ ജോലിക്ക് അര്‍ഹമായ തരത്തില്‍ ഒരു അംഗീകാരവും ലഭിക്കുന്നില്ല. അവരുടെ ബുദ്ധിമുട്ടുകള്‍ അടയാളപ്പെടുത്തുന്നതിനായി, ലോകമെമ്ബാടുമുള്ള ആളുകള്‍ എല്ലാ വര്‍ഷവും മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നു. നഴ്‌സുമാരെ ആദരിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനം അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്.ആരോഗ്യമുള്ള സമൂഹത്തില്‍ നഴ്‌സുമാര്‍ നിര്‍ണായക പരിചരണം നല്‍കുന്നവരാണ്. അവരുടെ അത്ഭുതകരമായ സംഭാവന ഈ മഹാമാരിയുടെ സമയത്ത് നഴ്‌സിംഗിലെ അവരുടെ അഭിനിവേശത്തിനും കഠിനാധ്വാനത്തിനും പ്രചോദനമായി. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് 1965-ലാണ് (ICN) അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കാന്‍ തുടങ്ങിയത്.പകര്‍ച്ചവ്യാധികളുടെ കാലത്ത് ഈ ലോകത്തില്‍ ഏറ്റവുമധികം ജോലി ചെയ്തതും ആരോഗ്യമേഖലയെ പിടിച്ചു നിര്‍ത്തിയതും നഴ്‌സുമാര്‍ ആയിരുന്നു. മുഴുവന്‍ ആരോഗ്യ പരിപാലന സംവിധാനത്തിന്റെയും പിന്‍ബലമായി മാറുകയും എല്ലാ രോഗികളെയും പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. കൂടാതെ, ഓരോ രോഗിയെയും കൈകാര്യം ചെയ്യുന്നതിനായി അവര്‍ ശ്രദ്ധിച്ചു. എന്നാല്‍, കഴിഞ്ഞ ആറു ദിവസമായി കേരളത്തിലെ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ സമരത്തിലാണ്.ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റിന് മുന്നില്‍ നഴ്സുമാര്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ ധര്‍ണ, ആറാം ദിവസത്തിലേക്ക് കടന്നിട്ടും സമരം ഒത്തുതീര്‍പ്പാക്കാന്‍ ആരോഗ്യവകുപ്പ് ചര്‍ച്ചകളൊന്നും തുടങ്ങിയില്ല. സര്‍ക്കാര്‍ മേഖലയിലെ നഴ്സുമാരുടെ സ്ഥാനക്കയറ്റം മരവിപ്പിച്ച വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം.പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ പ്രവര്‍ത്തനരീതി സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖയുണ്ടാകണമെന്ന പ്രത്യേക ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു. ‘പാന്‍ഡെമിക് പോലുള്ള സാഹചര്യം ഉണ്ടാകുമ്ബോഴെല്ലാം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍. അര്‍പ്പണബോധത്തോടെയുള്ള സേവനം ചെയ്യുന്നതിനിടയില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തുകയാണ് ഇവര്‍. എന്നാല്‍, സര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് വേണ്ടത്ര അംഗീകാരമില്ല’- കേരള സര്‍ക്കാര്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി രേണുകുമാരി എസ്. പറഞ്ഞു.ജോലിയെ ബാധിക്കാതെയാണ് പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ അനിശ്ചിതകാല സമരം നടത്തുന്നതെന്നും അതിനാല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കില്‍ ആരോഗ്യവകുപ്പിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന എല്ലാ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.