മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു.ഇതോടെ 29മുതല്‍ ദ്വീപിലേക്ക് ആഴ്ചയില്‍ 5 സര്‍വീസാകും. നിലവില്‍ ഹാനിമാധുവിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വീസാണുള്ളത്. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3. 40ന് തിരിച്ചുപോകും.മാലദ്വീപിലേക്ക് നിലവില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും.മാലദ്വീപില്‍ നിന്ന് ചികിത്സാര്‍ത്ഥം കേരളത്തില്‍ എത്തുന്നവര്‍ക്കു പുറമേ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് മാലദ്വീപില്‍ ജോലി ചെയ്യുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സര്‍വീസ് പ്രയോജനപ്പെടും.