നെഹ്‌റു അനുസ്മരണവും പുരസ്ക്കാരം വിതരണവും നടത്തി

0

തിരുവനന്തപുരം : ജനാധിപത്യ കലാ സാഹിത്യ വേദി തിരുവനന്തപുരം ജില്ലാ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണവും നെഹ്‌റു പുരസ്ക്കാര വിതരണവും നടത്തി. നേമം ഗവ. യു പി. എസ്സിൽ വച്ച് നടന്ന പരിപാടി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് ഉത്ഘാടനം ചെയ്തു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് മൺവിള രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എം സലാഹുദീൻ, പനച്ചമൂട് ഷാജഹാൻ, സമീർ സിദ്ദിഖി പി, അഷ്റഫ് അഹമ്മദ് എന്നിവർക്ക് നെഹ്റു പുരസ്ക്കാരം നൽകി. സദാശിവൻ പൂവത്തൂർ, തളിയൽ രാജശേഖരൻ പിള്ള , പി.പി. ഗോപിനാഥ് , അംബി സരോജം എന്നിവർ കവിത അവതരിപ്പിച്ചു. ജില്ലാ ചെയർമാൻ കരിച്ചാറ നാദർഷ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ജയപ്രകാശ് എൻ പി. സ്വാഗതവും സംസ്ഥാന കോഡിനേറ്റർ ബിന്ദു പോൾ നന്ദിയും പറഞ്ഞു. ഓൺലൈൻ മൽസരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

You might also like

Leave A Reply

Your email address will not be published.