17കാരനായ ഗവി ബാഴ്സലോണ ഇപ്പോള്‍ വലിയ പ്രതീക്ഷകള്‍ വെക്കുന്ന താരമാണ്.ഗവിക്ക് മുന്നില്‍ ഇപ്പോള്‍ ബാഴ്സലോണ 5 വര്‍ഷത്തെ കരാര്‍ ആണ് വെച്ചിരിക്കുന്നത്. ഗവിക്ക് 1 ബില്യന്റെ റിലീസ് ക്ലോസും പുതിയ കരാറില്‍ ഉണ്ടാകും. താരവും ക്ലബും ചര്‍ച്ചകള്‍ തുടരുകയാണ്. ഗവിയും ബാഴ്സലോണയില്‍ തുടരാന്‍ ആണ് താല്പര്യപ്പെടുന്നത്.ആറു വര്‍ഷം മുമ്ബ് ബെറ്റിസില്‍ നിന്നാണ് ബാഴ്സലോണ ഗവിയെ തങ്ങളുടെ അക്കാദമിയിലേക്ക് എത്തിച്ചത്. ഗവി ഇതിനകം സ്പെയിന്‍ ദേശീയ ടീമിനായി അരങ്ങേറ്റവും നടത്തിയിട്ടുണ്ട്. ബാഴ്സലോണക്കായി ഈ വര്‍ഷം 30 മത്സരങ്ങള്‍ ഈ യുവതാരം കളിച്ചു.