മൗലാനാ സയ്യിദ് അർഷദ് മദനി ഇന്ന് കേരളത്തിലെത്തുന്നു

0

തിരുവനന്തപുരം : ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് ദേശീയ അധ്യക്ഷനും അമീറുൽ ഹിന്ദുമായ മൗലാനാ സയ്യിദ് അർഷദ് മദനി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി. എ അബ്ദുൾ ഗഫാർ കൗസരിയും കൺവീനർ ശംസുദ്ധീൻ അൽ ഖാസിമിയും ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് ജില്ലാ പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് അർഷദ് ഖാസിമിയും അറിയിച്ചു. തിരുവനന്തപുരം മണക്കാട് മസ്തിദ് അങ്കണത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടം രാവിലെ മൗലാനാ ഉത്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് സംസ്ഥാന പ്രവർത്തക സംഗമത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും. വർത്തമാന കാല ഇന്ത്യയിലെ മുസ്ലിംങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ, മുസ്ലിം ഇന്ത്യ ഏറെ പ്രതീക്ഷയോടെ ശ്രദ്ധിക്കുന്ന ശബ്ദമാണ് മൗലാനയുടേത്. രാവിലെ നടക്കുന്ന കെട്ടിടോൽഘാടന ചടങ്ങിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രവർത്തക സംഗമത്തിൽ എല്ലാ പ്രവർത്തകരും

You might also like
Leave A Reply

Your email address will not be published.