തന്റെ ആദ്യ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ് ഹെറ്റ്മയര്‍ സ്വന്തം നാടായ ഗയാനയിലേക്ക് മടങ്ങിയത്. ടീം ഇക്കാര്യം സ്ഥിരീകരിച്ചുഇക്കുറി ഐപിഎല്ലില്‍ മിന്നുന്ന ഫോമിലാണ് ഈ വെസ്റ്റ് ഇന്‍ഡീസ് താരം. 11 മത്സരങ്ങളില്‍ നിന്ന് 291 റണ്‍സ് ഇതുവരെ ഹെറ്റ്മയര്‍ നേടി. ഇന്നലത്തെ മത്സരത്തില്‍ 16 പന്തുകളില്‍ നിന്ന് 31 റണ്‍സ് നേടിയാണ് ഹെറ്റ്മയര്‍ രാജസ്ഥാന് വിജയമൊരുക്കിയത്. ഇതോടെ ടീം ഐപിഎല്‍ പ്ലേ ഓഫിനോട് ഒരുപടി കൂടി അടുത്തു. ഇതിനിടെയാണ് താരം വ്യക്തിപരമായ ആവശ്യത്തിനായി നാട്ടിലേക്ക് മടങ്ങുന്നത്. എന്നാല്‍ വൈകാതെ തന്നെ ഹെറ്റ്മയര്‍ ടീമിനൊപ്പം തിരിച്ചെത്തുമെന്നും രാജസ്ഥാന്‍ അറിയിച്ചു.ഐപിഎല്ലില്‍ നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് രാജസ്ഥാനുള്ളത്. നിലവില്‍ മൂന്നാം സ്ഥാനത്താണവര്‍. ഹെറ്റ്മയര്‍ നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ അടുത്ത മത്സരങ്ങളില്‍ ജെയിംസ് നീഷാം, റസി വാന്‍ ഡെര്‍ ഡസ്സന്‍, ഡാരില്‍ മിച്ചല്‍ എന്നിവരിലൊരാള്‍ രാജസ്ഥാന്റെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും.