ഒന്നാം സ്ഥാനത്ത് നിര്‍ണ്ണായകമായ ലീഡെടുക്കാനുള്ള അവസരമാണ് ലിവര്‍പൂള്‍ നഷ്ടപ്പെടുത്തിയത്.സണ്‍ ഹേങ് മിന്നിലൂടെ ടോട്ടന്‍ഹാമാണ് ലീഡെടുത്തത്. ലൂയിസ് ഡയസ്സിലൂടെ ലിവര്‍പൂള്‍ രക്ഷപ്പെടുകയായിരുന്നു. ടോപ് ഫോര്‍ യോഗ്യതയ്ക്കുള്ള അവസരം ടോട്ടന്‍ഹാമിനും നഷ്ടമായി.സ്പാനിഷ് ലീഗില്‍ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിന് ബാഴ്‌സലോണയും ഉണ്ടാവും. ലീഗില്‍ വന്‍ ലീഡോടെ രണ്ടാം സ്ഥാനത്താണ് ബാഴ്‌സയുള്ളത്. മൂന്നും നാലും സ്ഥാനങ്ങളിലുള്ള സെവിയ്യയും അത്‌ലറ്റിക്കോയും തുടര്‍ മല്‍സരങ്ങള്‍ ജയിച്ചാലും ബാഴ്‌സ ടോപ് ഫോറില്‍ തന്നെ നിലകൊള്ളും. ഇന്ന് റയല്‍ ബെറ്റിസിനെ 2-1നാണ് ബാഴ്‌സ വീഴ്ത്തിയത്. അന്‍സു ഫാത്തി, ജോര്‍ദ്ദി ആല്‍ബ എന്നിവരാണ് കറ്റാലന്‍സിന്റെ സ്‌കോറര്‍മാര്‍. ആല്‍ബയുടെ ഇഞ്ചുറി ടൈം ഗോളാണ് ടീമിന് രക്ഷയായത്.