തിരുവനന്തപുരം: ലോകപുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കിംസ്ഹെല്‍ത്ത് പോസ്റ്റര്‍ ഡിസൈന്‍ മത്സരവും മെഗാ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ലോകപുകയില വിരുദ്ധദിനമായ മെയ് 31 ന് കിംസ്ഹെല്‍ത്തില്‍ രാവിലെ എട്ടരയ്ക്കാണ് പ്രദര്‍ശനം തുടങ്ങുന്നത്.ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്‍ററി, ഡിഗ്രിതലവും അതിനു മുകളിലേക്കും എന്നീ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 10000 രൂപയും രണ്ടാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം.
പുകയില ഉപേക്ഷിക്കൂ, പരിസ്ഥിതിയെ സംരക്ഷിക്കൂ എന്നതാണ് പുകയില വിരുദ്ധ പോസ്റ്ററിനായുള്ള പ്രമേയം. കമ്പ്യൂട്ടര്‍-ഡിജിറ്റല്‍ ഡിസൈനുകള്‍ ഉപയോഗിക്കാന്‍ പാടില്ല. വര, പെയിന്‍റിംഗ്, മുതലയാവ അംഗീകൃതമാണ്. ക്രയോണ്‍, ഓയില്‍ പേസ്റ്റല്‍, ജലച്ചായം എന്നിവ മാധ്യമമായി ഉപയോഗിക്കാം. എ3 വലുപ്പത്തിലാണ് പോസ്റ്റര്‍ ഒരുക്കേണ്ടത്.മെയ് 27 വെള്ളിയാഴ്ചയ്ക്ക് മുമ്പായി 7736336438 എന്ന നമ്പറില്‍ വാട്സ്ആപ്പിലൂടെ പോസ്റ്ററുകള്‍ അയച്ച് നല്‍കേണ്ടതാണ്. പേര്, പ്രായം, വിഭാഗം, വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പേര്, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ സഹിതമാണ് അയക്കേണ്ടത്.തെരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകള്‍ ലോകപുകയില വിരുദ്ധദിനത്തില്‍ കിംസ്ഹെല്‍ത്തില്‍ പ്രദര്‍ശിപ്പിക്കും. അന്നേ ദിവസമായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്.