255 പേര്‍ മരി.ച്ചതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ റിപ്പോര്‍ട്ട് ചെയ്തു.പാകിസ്ഥാന്റെ പല ഭാഗങ്ങളിലും ഭൂകമ്ബത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു. പാകിസ്ഥാനില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂകമ്ബമുണ്ടായത്. ഭൂകമ്ബമാപിനിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയതായി പാകിസ്ഥാന്റെ കാലാവസ്ഥാ വിഭാഗം അറിയിച്ചു. അഞ്ഞൂറു കിലോമീറ്റര്‍ വരെ ദൂരത്തില്‍ ഭൂകമ്ബത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ സീസ്‌മോളജിക്കല്‍ ഏജന്‍സി പറഞ്ഞു.പക്തികയില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ന്യൂസ് ഏജന്‍സിയുടെ ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് റയാന്‍ ട്വീറ്റ് ചെയ്തു. നൂറുകണക്കിനു പേര്‍ക്കു പരിക്കേറ്റതായി താലിബാന്‍ ഭരണകൂടത്തിന്റെ വക്താവ് ബിലാല്‍ കാരിമി അറിയിച്ചു.