തിരുവനന്തപുരം: മാനസിക, ശാരീരികാരോഗ്യം ലക്ഷ്യമിട്ടുള്ള യോഗ സെഷനുകളും മത്സരങ്ങളുമായി രാജീവ് ഗാന്ധി സെന്റര് ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
ആര്‍ജിസിബിയിലെ ജീവനക്കാരും വിദ്യാര്‍ഥികളും പങ്കെടുത്ത യോഗ സെഷനോടെയാണ് യോഗദിന പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നിര്‍വാണ യോഗയുടെ നേതൃത്വത്തില്‍ യോഗാസനങ്ങളുടെ പ്രദര്‍ശനവും ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കി.
ആര്‍ജിസിബി ശാസ്ത്രജ്ഞ ഡോ.എസ്.ശ്രീജ ചടങ്ങിന് സ്വാഗതം ആശംസിച്ചു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നിര്‍വാണ യോഗയുടെ സഹസ്ഥാപകന്‍ അനീഷ് ആര്‍.വി. സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നിര്‍വാണ യോഗ പരിശീലകരായ സാബിര്‍ ബി.എസ്., സോബി തോമസ് എന്നിവര്‍ക്കൊപ്പം അദ്ദേഹം യോഗ സെഷന് നേതൃത്വം നല്‍കി.
ജീവനക്കാര്‍ക്കായി പ്രഭാഷണ, യോഗാസന മത്സരങ്ങള്‍ നടത്തി. യോഗ ദിനാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ആര്‍ജിസിബി റിസര്‍ച്ച് അഡ്മിനിസ്ട്രേഷന്‍ ഡീന്‍ ടി.ആര്‍.സന്തോഷ്കുമാര്‍ വിതരണം ചെയ്തു. ‘യോഗ മാനവരാശിക്ക്’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗദിന പ്രമേയം.