തിരു:- മനസുകളിൽ ഇന്നും തങ്ങി നിൽക്കുന്ന പ്രേം നസീർ പ്രവാസി മലയാളികൾക്കിടയിൽ വിസ്മയമായി നിൽക്കുന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ പേരിലുള്ള സംഘടന ആ രാജ്യങ്ങളിൽ പടർന്ന് പന്തലിക്കുന്നതെന്ന് പ്രേം നസീർ സുഹൃത് സമിതി കുവൈറ്റ് ചാപ്റ്റർ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. 40 വർഷമായി കൂവൈറ്റിൽ സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുകയും സമിതി കുവൈറ്റ് ചെയർമാനുമായ അമീറുദീൻ ലബ്ബ ലോഗോ സ്വീകരിച്ചു. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, വാഴമുട്ടം ചന്ദ്രബാബു, കലാപ്രേമി മാഹീൻ, ജഹാംഗീർ ഉമ്മർ , സമിതി കോട്ടയം ചാപ്റ്റർ ചെയർമാൻ രാധാകൃഷ്ണ വാര്യർ എന്നിവർ പങ്കെടുത്തു.