ലോക കേരള സഭയുടെ മൂന്നാമത് സമ്മേളനം ഈ 16,17,18, തിയ്യതികളിൽ തിരുവനന്തപുരത്ത്

0

ലോകത്തെമ്പാടും ഉള്ള മലയാളിയെ ഒരു കുടക്ക് കീഴിൽ കോർത്ത് ഇണക്കി അവന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും നിറം പകർന്ന മഹത്തായ ഒരു വേദിയാണു ലോക കേരള സഭ.

ലോക കേരള സഭയുടെ മൂന്നാമത് സമ്മേളനം ഈ 16,17,18, തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുകയാണു. നിഷാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനത്തിലും കലാവിരുന്നിലും തുടർ ദിവസങ്ങളിൽ നടക്കുന്ന ഓപ്പൺ ഫോറത്തിലും താങ്കളുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടാകണേ..ലോക കേരള സഭയുടെ ഭാഗമായി കോഴിക്കോട്ട് 11/6/2022 ന് വൈകീട്ട് 3 മണിക്ക് ടൗൺഹാളിൽ നടക്കുന്ന സെമിനാൻ വിജയിപ്പിക്കുന്നതിനും പങ്കാളിത്വം ഉറപ്പാക്കുന്നതിനും താങ്കളുടെയും സംഘടനയുടെയും ആത്മാർത്ഥമായ സഹായം ഉണ്ടാവണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുകയാണു…

സെമിനാർ ബഹു: മന്ത്രി അഡ്വ: പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

                         എന്ന് 
        സംഘാടകസമിതിക്ക് വേണ്ടി

ബാദുഷ കടലുണ്ടി. ടി. അനീഷ്
ചെയർമാൻ. കൺവീനർ

You might also like
Leave A Reply

Your email address will not be published.