സ്മാർട്ട് കിഡ്സ് ഇന്റർനാഷണൽ സ്കൂളിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് വിശിഷ്ട വ്യക്തികളുടെയും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സാനിധ്യത്തിൽ മുൻ മന്ത്രിയും എം എൽ എ യുമായ ശ്രീ ഗണേഷ്‌കുമാറാണ് അവാർഡ് നൽകിയത്.ബഹുമുഖ പ്രതിഭയായ ഷംനാദ് ഭാരത് നിരവധി ആൽബങ്ങൾക്ക് സംഗീത സംവിധാനം നൽകി,

കൂടാതെ ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്..സിനിമകളിലും ആൽബംഗളിലും ഷോർട് ഫിലിമുകളിലും ഏഷ്യാനെറ്റ് പോലുള്ള പ്രമുഖ ചാനൽ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്…ഇന്ദ്രൻസ് നായകനാകുന്ന പുതിയ സിനിമയിൽ സംഗീത സംവിധാനം ചെയ്ത്കൊണ്ട് മലയാള സിനിമയുടെ ഭാഗം ആകുന്നു എന്നതാണ് അദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷം..
കൂടാതെ പ്രിയ കൂട്ടുകാരൻ മലയാളികളുടെ കണ്ണിലുണ്ണിയായിരുന്ന ക്യാൻസർ പോരാളി നന്ദു മഹാദേവയുടെ മ്യൂസിക്കൽ ആൽബമാണ് പ്രധാനമായി ചെയ്യുന്നത്.നിലവിൽ ‘പൊന്നിൻ കനിയേ’ എന്ന മനോഹരമായ താരാട്ട് പാട്ട് സംഗീതം നിർവഹിച്ചു മലയാളികളുടെ സിത്തുമണി സിതാര കൃഷ്ണകുമാർ പാടിയ ഗാനം ഈസ്റ്റ് കോസ്റ്റിന്റെ യൂട്യൂബ് ചാനലിൽ മുന്നേറുകയാണ്,ഇ ഗാനത്തിന്റെ രചന അനിത രാമചന്ദ്രൻ ആണ്…കൂടാതെ ജീവകാരുണ്യ രംഗത്തും സാമൂഹ്യ രംഗത്തും സജീവ സാനിധ്യമാണ്. സ്മാർട്ട് കിഡ്സ് ഇന്റർനാഷണൽ സ്കൂളിന്റെ പുതിയ ബ്രാഞ്ച് നെടുമങ്ങാട് കൊപ്പത്തു ഉദ്ഘാടനം നടന്ന ചടങ്ങിൽ വെച്ച് വീശിഷ്ട്ട വ്യക്തികളുടെ സാനിധ്യത്തിലാണ് അവാർഡ് നൽകിയത്…