1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങള്‍ പുറത്തിറക്കി

0

ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങള്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായിട്ടാണ് പുറത്തിറക്കിയത്.അന്ധര്‍ക്കും തിരിച്ചറിയാവുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകല്‍പന.

നാണയത്തിന് മേല്‍ എകെഎഎം എന്ന ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം.നേരത്തെ 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഒമ്ബതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ചടങ്ങിലാണ് 400 രൂപയുടെ നാണയം പുറത്തിറക്കിയത്.

You might also like
Leave A Reply

Your email address will not be published.