ഇന്ത്യ സൂപ്പറാണ്…. ഞങ്ങള്‍ക്ക് വേണ്ടത് കൂടുതല്‍ ഇന്ത്യാക്കാരെ; യുകെയിലെ ഇമിഗ്രേഷന്‍ മാറ്റങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് അനുകൂലമായി

0

ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചപ്പോള്‍ അതില്‍ ഏറ്റവും അധികം പ്രാധാന്യം നല്‍കിയത് ഇന്ത്യയ്ക്കായിരുന്നു.ഇന്ത്യയില്‍ ലഭ്യമായ വന്‍ വിപണി മാത്രമായിരുന്നില്ല ഇതിനു കാരണം, മറിച്ച്‌ ഇന്ത്യന്‍ യുവതയുടെ, സാങ്കേതിക വിദ്യാ നൈപുണികള്‍ ബ്രിട്ടന്റെ പുരോഗതിക്കു കൂടി വേണ്ടി ഉപയോഗിക്കുക എന്നത് കൂടിയാണ്. സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൈക്കൊണ്ട് പല തീരുമാനങ്ങളിലും ഇന്ത്യയ്ക്ക് നല്‍കുന്ന ഈ പ്രാധാന്യം തിരിച്ചറിയാന്‍ സാധിക്കും.ഇപ്പോളിതാ ഇതിന് അടിവരയിട്ടുകൊണ്ട് ഹോം സെക്രട്ടറി പ്രീതി പട്ടേലും രംഗത്തെത്തിയിരിക്കുന്നു. യു കെയിലേക്ക് ഏറ്റവും അധികം സ്‌കില്‍ഡ് വര്‍ക്കര്‍മാരും വിദ്യാര്‍ത്ഥികളും എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്നും അതുകൊണ്ടു തന്നെ സ്വതന്ത്ര വ്യാപാര കരാറില്‍ നിന്നും വേര്‍പെടുത്തി ഇമിഗ്രേഷന് പ്രത്യേക നയം രൂപീകരിക്കണം എന്നും അവര്‍ പറഞ്ഞു. വ്യാപാര കരാറുകള്‍ വ്യാപാരത്തിനു വേണ്ടിയുള്ളതാണെന്നും അതില്‍ ജനങ്ങളുടെ കുടിയേറ്റവുമായി ബന്ധിപ്പിക്കുന്ന ഒന്നുമില്ലെന്നും അവര്‍ പറഞ്ഞു.പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണം വിദ്യാര്‍ത്ഥികള്‍ യു കെയില്‍ എത്താന്‍ ഇരിക്കുകയാണ്. ബ്രിട്ടന്റെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ പ്രാമാണ്യം പുലര്‍ത്തുന്നത് ഇന്ത്യയാണെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യാ സൗഹാര്‍ദ്ദ നയമായിരിക്കും ഉണ്ടാവുക. പുതിയ പോയിന്റ് അടിസ്ഥാന പെടുത്തിയ ഇമിഗ്രേഷന്‍ സിസ്റ്റം ആവിഷ്‌കരിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ പറഞ്ഞു. പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ കൂടുതലായി എത്തുന്നവര്‍ ഇന്ത്യാക്കാരാണെന്നും അവര്‍ പറഞ്ഞു.വിവിധ രംഗങ്ങളില്‍ ഇന്ത്യാക്കാര്‍ നേടിയ നൈപുണികളാണ് അവരെ ഇത്രയധിക്കം ആവശ്യക്കാര്‍ ഉള്ളവരാക്കുന്നതെന്നും പ്രീതി പട്ടേല്‍ പറഞ്ഞു. ഇന്ന് വിവിധ മേഖലകളിലെ തൊഴില്‍ ദായകര്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ഏറ്റവും അധികം താത്പര്യപ്പെടുന്നത് അതിനിപുണരായ ഇന്ത്യാക്കാരെയാണെന്നും അവര്‍ പറഞ്ഞു. ലണ്ടനില്‍ നടക്കുന്ന യു കെ ഇന്ത്യാ വാരത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.ബിജെപിയും ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും സഹോദര പാര്‍ട്ടികളാണെന്ന് പറഞ്ഞ പ്രീതി പട്ടേല്‍ നരേന്ദ്ര മോദിയുടെ ”ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കുതിച്ചു ചാട്ടം” എന്ന സ്വപ്നം ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകട്ടെ എന്നും ആശംസിച്ചു. ഗുജറാത്തി വംശജയായ പ്രീതി പട്ടേല്‍ കഴിഞ്ഞ തവണ ബോറിസ് ജോണ്‍സണ്‍ ഗുജറാത്ത് സന്ദര്‍ശിച്ച അവസരത്തില്‍ പറഞ്ഞത് പ്രധാന മന്ത്രി തന്റെ ജന്മനാട്ടിലെത്തി എന്നായിരുന്നു.

You might also like
Leave A Reply

Your email address will not be published.